Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുണ്ടിനീര് രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്.എൻ.വി. എൽ.പി. സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചു. അവധി ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഒരുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വിദ്യാലയങ്ങളിൽ മുണ്ടിനീര് വ്യാപനം തടയാൻ ആരോഗ്യ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേർന്ന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Advertisement
WhiteswanTV Footer