Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: antony perumbaavoor

ചരിത്രമെഴുതി എംമ്പുരാൻ!; ‘സ്നേഹപൂർവ്വം’ എല്ലാവരെയും ചേർത്തുപിടിച്ച് ആന്റണി പെരുമ്പാവൂർ

മലയാള സിനിമ ചരിത്രത്തിൽ പുതുചരിത്രം കുറിച്ച ഒരു ചിത്രം എന്നതിനോടൊപ്പം തന്നെ ഏറെ വിവാദങ്ങളും സൃഷ്ട്ടിച്ച ചിത്രമായിരുന്നു എംമ്പുരാൻ. മലയാളത്തില്‍ ആദ്യമായി 250 കോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോർഡാണ് എംമ്പുരാൻ നേടിയിരിക്കുന്നത് . ഈ നേട്ടത്തിന്റെ സന്തോഷത്തിൽ ആന്റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായ പ്രിത്വിരാജിനും , മോഹൻലാലിനൊപ്പമുള്ള പോസ്റ്റിന് പിന്നാലെ മുരളി ഗോപിക്കൊപ്പമുള്ള ചിത്രമാണ് ആന്റണി പങ്കുവെച്ചിരിക്കുന്നത് . ‘സ്നേഹപൂർവ്വം’ എന്നാണ് ഈ പോസ്റ്റിന് ആന്റണിയുടെ ക്യാപ്ഷൻ. […]
Read more

എമ്പുരാന്റെ പ്രദര്‍ശനം നിര്‍ത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷ് ഹര്‍ജി നല്‍കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. എമ്പുരാന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ […]
Read more

ഉമാ തോമസിനെ കാണാനെത്തി മോഹന്‍ലാല്‍ കൂടെ ആന്റണി പെരുമ്പാവൂരും

കൊച്ചി: ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എം.എല്‍.എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു. ഉമാ തോമസ് ഇരിക്കുന്ന മുറിയിലേക്ക് എത്തിയ ഇരുവരോടും, എണീക്കണം എന്ന് അമ്മ പറയുന്നുണ്ടെന്ന് മകന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉമാ തോമസ് ഇരുവരോടും പറഞ്ഞു. തങ്ങളുടെ പ്രാര്‍ഥന അതുപോലെയുണ്ടെന്ന് […]
Read more

തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം: സുരേഷ് കുമാർ

സിനിമ സംഘടനയിൽ പോര് മുറുകുന്നത് ചർച്ചയാകുകയാണ്. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് പുതിയ പോരിന് തുടക്കമിട്ടിരിക്കുന്നത്.സംയുക്ത യോഗത്തിലെ തീരുമാനമാണ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഉടനുണ്ടാകില്ല എന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷന്‍ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer