ആറന്മുള വിമാനത്താവള പദ്ധതിക്കായി ഡ്രോണ്‍ സര്‍വേ; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നടത്തിയ ഡ്രോൺ സർവേ വിവാദമാകുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. മൗണ്ട് സിയോൺ ഗ്രൂപ്പ് ചെയർമാൻ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിലാണ് ഡൽഹിയിൽ നിന്നുള്ള വിദഗ്ധ ഏജൻസിയെ എത്തിച്ച് സർവേ നടത്തിയതെന്നാണ് വിവരം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് സർവേ നടത്തിയതെന്ന ആരോപണവുമായി സിപിഐഎമ്മും സിപിഐയും രംഗത്തെത്തി. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനും നേരത്തെ ഭൂമാഫിയാ ഇടപെടലുകൾക്കെതിരെ പ്രതികരിച്ചിരുന്നു. ആറന്മുള എംഎൽഎയായി ചുമതലയേറ്റതിന് പിന്നാലെ വിമാനത്താവള പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠനം നടത്തുമെന്ന് […]
Read more