Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ArunachalPradesh

അരുണാചലിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോർട്ട്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോർട്ട്. അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം. ജൂലൈ അവസാനവാരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും (പിഎൽഎ) പട്രോളിങ് സംഘങ്ങൾ തർക്കപ്രദേശത്ത് നേർക്കുനേർ എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. അരുണാചലിലെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിന്റെ (PPA) ഫാക്ട് ഫൈൻഡിങ് കമ്മിറ്റി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യൻ സൈന്യം നേരത്തെ […]
Read more

അസം–അരുണാചൽ അതിർത്തിയിൽ വെടിവെപ്പ്; 8 പേർക്ക് പരിക്ക്

ഗുവാഹത്തി: അസം– അരുണാചൽ പ്രദേശ് അതിർത്തിയിലുണ്ടായ വെടിവെപ്പിൽ എട്ട് പേർക്ക് പരിക്ക്. അസം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാവിലെയാണ് അസമിലെ ദേമാജി ജില്ലയിലെ ഗോഗമുഖിൽ സംഭവം നടന്നത്. അസമിലെ ഭൂമി അരുണാചൽ പ്രദേശിൽ നിന്നുള്ളവർ കയ്യേറിയെന്ന ആരോപണത്തെ തുടർന്നാണ് ഇരുവിഭാഗങ്ങളും തമ്മിൽ തർക്കമുണ്ടായത്. പിന്നാലെ അക്രമികൾ അസം സ്വദേശികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പരിക്കേറ്റവരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix