Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly elections

മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കണമെന്ന് കേരള ഘടകം; പിബി തീരുമാനം വൈകീട്ട് അറിയിക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ പാർട്ടിയെ നയിക്കണമെന്നും മത്സരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം കേരള ഘടകം പോളിറ്റ് ബ്യൂറോ യോഗത്തിൽ നിർദേശം മുന്നോട്ടുവച്ചു. ദില്ലിയിൽ നടക്കുന്ന പിബി യോ​ഗം തുടരുന്നതിനിടെയാണ് സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ഘടകം യോഗത്തിൽ അവതരിപ്പിച്ചു. അതിൽ, പിണറായി വിജയൻ തന്നെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കണമെന്ന നിർദേശമാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. 75 വയസ് കഴിഞ്ഞാൽ നേതാക്കൾ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണമെന്നത് പാർട്ടിക്കുള്ളിലെ നിലവിലെ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പിൽ കർഷക സംഘടനയായ കിഫ മത്സരത്തിന്

കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം അതിരൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് കിഫ സ്ഥാനാർഥികളെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 10 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും. കർഷകർ ഗുരുതര പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി […]
Read more

പാലായിൽ സീറ്റ് മോഹവുമായി ഷോൺ ജോർജ്; ബിജെപിയിൽ അമർഷം പുകയുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപേ പാലാ നിയോജകമണ്ഡലത്തിൽ സീറ്റ് ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സജീവമാകുന്നു. അടുത്ത കാലത്തായി മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ ഷോൺ ജോർജിന്റെ സാന്നിധ്യം വർദ്ധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക ബിജെപി പ്രവർത്തകരുടെ വിട്ടുനിൽക്കൽ പാർട്ടിയിൽ പുകയുന്ന അസംതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. പൂഞ്ഞാറിൽ താനും പാലായിൽ മകൻ ഷോൺ ജോർജും മത്സരിക്കണമെന്ന പി.സി. ജോർജിന്റെ താൽപ്പര്യം ബിജെപി അണികൾക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലങ്ങളായി പാർട്ടിക്കു വേണ്ടി പ്രവർത്തിച്ച ജനകീയരായ […]
Read more

നടൻ ജോയ് മാത്യു 2026ൽ യുഡിഎഫ് സ്ഥാനാർത്ഥി…?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാർട്ടികളെയും മുന്നണികളെയും സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. അധികാരത്തിൽ തുടരുക ഇടതിനെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമായ ഒന്നാണ്. തുടർച്ചയായി രണ്ടുതവണയായി അധികാരത്തിന് പുറത്തു നിൽക്കുന്ന യുഡിഎഫിന് കേരളത്തിൽ ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പിനെ പോലും ബാധിക്കുന്ന പ്രശ്നമാകും. ഇപ്പോൾ തന്നെ അധികാരമില്ലാത്ത എല്ലാ പ്രശ്നങ്ങളും യുഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കും ഉണ്ട്. അതിന്റെ ഒന്നും ആവർത്തനത്തിന് യുഡിഎഫ് ഒരിക്കലും ആഗ്രഹിക്കുന്നില്ല. ബിജെപിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. രാജീവ് ചന്ദ്രശേഖർ എന്ന […]
Read more

2026ൽ മലപ്പുറത്ത് 16ൽ 16ലും UDF

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും സജീവമാകുകയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കൂടി മാറ്റം വന്നതോടെ ബിജെപിയും പ്രവർത്തനങ്ങളുമായി കളം നിറഞ്ഞിരിക്കുകയാണ്. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കുമെന്നത് WHITESWAN TV പരിശോധിച്ചു വരികയായിരുന്നു. പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് മണ്ഡലങ്ങളുടെ വിശകലനം whiteswan tv നടത്തിയിട്ടുള്ളത്. മറ്റു പതിമൂന്ന് ജില്ലകളിലെയും വിശകലനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് കടക്കുകയാണ് ഇപ്പോൾ. 16 മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. […]
Read more

നിയമസഭ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിനെതിരെ മത്സരിക്കാന്‍ ഒരുങ്ങി പര്‍വേഷ് വര്‍മ

ഡല്‍ഹി: നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തു വിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ മത്സരിക്കാന്‍ ബി ജെ പിയില്‍ നിന്നും പര്‍വേഷ് വര്‍മയെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിലെ ഡല്‍ഹി മുഖ്യമന്ത്രിഅതിഷി മര്‍ലേനയ്‌ക്കെതിരെ മത്സരിക്കുന്നത് ബിജെപി മുതിര്‍ന്ന നേതാവ് രമേഷ് ബിധുരിയെയാണ്. 2013 മുതല്‍ തുടര്‍ച്ചയായി ന്യൂഡല്‍ഹി സീറ്റില്‍ തുടരുന്ന എംഎല്‍എയാണ് കെജ്രിവാള്‍. ബിജെപിയുടെ ഗാന്ധി നഗര്‍ എംഎല്‍എ അനില്‍ ബാജ്പേയിയെ ഒഴിവാക്കി മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലിക്കാണ് അവസരം നല്‍കിയിരിക്കുന്നത്. 70 […]
Read more

ഹരിയാനയുടെയും ജമ്മു കശ്മീരിന്റെയും ജനവിധി ഇന്നറിയാം

ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ബിജെപിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റം. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്. ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് […]
Read more

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്; 90 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. ബിജെപി തുടര്‍ ഭരണം പ്രതീക്ഷിക്കുമ്പോള്‍ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്ന് ബിജെപിയെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആംആദ്മി, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ പാര്‍ട്ടികളും മത്സര രംഗത്തുണ്ട്. പത്ത് വര്‍ഷത്തെ ഭരണത്തില്‍ ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. ഇത് ബിജെപി ക്യാമ്പുകളില്‍ വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer