ഡല്‍ഹി: വോട്ടെണ്ണല്‍ നടക്കുന്ന ജമ്മു കശ്മീരിലും ഹരിയാനയിലും ബിജെപിയുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി കോണ്‍ഗ്രസിന്റെ മുന്നേറ്റം. ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. രണ്ടിടങ്ങളിലും ബി ജെ പിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
ജമ്മുവില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. മൂന്നാമതും ഹരിയാനയില്‍ അധികാരത്തില്‍ വരുമെന്നും പ്രദീപ് പ്രതികരിച്ചു. എന്നാല്‍ വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരത്തില്‍വരുമെന്നും കശ്മീരില്‍ ബിജെപി തോല്‍ക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.


