കൊച്ചി: റോഡിന് കുറുകെ നായ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.55ഓടെ ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് ഷിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.
അപകടത്തിൽ തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റ ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.











