Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യുതി പ്രതിസന്ധി രൂക്ഷം; അധിക വൈദ്യുതി എത്തിക്കാന്‍ ഇടപെടാതെ സര്‍ക്കാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന വിമർശനം ഉയരുന്നു. അധിക വൈദ്യുതി ഉള്ള സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

കർണാടക, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അധിക വൈദ്യുതി ലഭ്യമാണെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസത്തിനിടെ കർണാടക 423 കോടി രൂപയുടെ വൈദ്യുതി വിറ്റതായും ഇത് ഏകദേശം 600 മെഗാവാട്ട് വരുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസങ്ങളായി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഉദ്യോഗസ്ഥ തലത്തിലുള്ള ശ്രമങ്ങൾ മാത്രം മതിയാകില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

മുൻകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങിയത് പ്രതിസന്ധി മറികടക്കാൻ സഹായിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരത്തിലുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. നിലവിൽ നേരത്തെ വാങ്ങിയ വൈദ്യുതി തിരികെ നൽകുന്ന നടപടികളാണ് നടക്കുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സാധാരണയായി കേരളം വൈദ്യുതി വാങ്ങുന്നത് കേന്ദ്ര നിലയങ്ങൾ, ദീർഘകാല കരാറുകൾ, ഹ്രസ്വകാല കരാറുകൾ, പവർ എക്സ്ചേഞ്ച്, മറ്റ് സംസ്ഥാനങ്ങളുമായുള്ള ബാങ്കിംഗ് കരാറുകൾ തുടങ്ങിയ മാർഗങ്ങളിലൂടെയാണ്. ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ കരാറുകളിലൂടെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഇത്തരം ഇടപെടലുകൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന വിമർശനം.

Advertisement
WhiteswanTV Footer