ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി അതേ വാഹനം കയറ്റി കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് ക്രൂരമായ അതിക്രമം. കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ ഇറക്കിയ ശേഷം അതേ വാഹനം കയറ്റി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറം അട്ടക്കുളത്തിന് സമീപമാണ് സംഭവം നടന്നത്. കാറിൽ നിന്ന് വഴിയരികിൽ ഇറക്കിയ നായ, പരിചയമുള്ള വാഹനവും ഉടമയുമായതിനാൽ ചുറ്റും ഓടുകയും വാഹനത്തിന് മുന്നിലെത്തുകയും ചെയ്തു. ഇതിനിടെ വാഹനം റിവേഴ്‌സ് എടുത്ത് നായയുടെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി. സംഭവം കണ്ട പ്രദേശവാസികളായ ബൈക്ക് യാത്രക്കാരാണ് വിവരം പുറത്തറിയിച്ചത്. നായയുടെ കരച്ചിൽ കേട്ടിട്ടും […]
Read more
