Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആറ്റിങ്ങലിൽ നായയോട് ക്രൂരത; കാറിൽ കൊണ്ടിറക്കി അതേ വാഹനം കയറ്റി കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വളർത്തുനായയോട് ക്രൂരമായ അതിക്രമം. കാറിൽ കൊണ്ടുവന്ന നായയെ വഴിയിൽ ഇറക്കിയ ശേഷം അതേ വാഹനം കയറ്റി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറ്റിങ്ങൽ കാട്ടുംപുറം അട്ടക്കുളത്തിന് സമീപമാണ് സംഭവം നടന്നത്.

കാറിൽ നിന്ന് വഴിയരികിൽ ഇറക്കിയ നായ, പരിചയമുള്ള വാഹനവും ഉടമയുമായതിനാൽ ചുറ്റും ഓടുകയും വാഹനത്തിന് മുന്നിലെത്തുകയും ചെയ്തു. ഇതിനിടെ വാഹനം റിവേഴ്‌സ് എടുത്ത് നായയുടെ ശരീരത്തിലൂടെ പലതവണ കയറ്റിയിറക്കി.

സംഭവം കണ്ട പ്രദേശവാസികളായ ബൈക്ക് യാത്രക്കാരാണ് വിവരം പുറത്തറിയിച്ചത്. നായയുടെ കരച്ചിൽ കേട്ടിട്ടും വാഹനം നിർത്താതെ പോയതിനെ തുടർന്ന് സംശയം തോന്നിയ ഇവർ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.

സംഭവത്തിൽ നാട്ടുകാർക്കിടയിലും സാമൂഹിക മാധ്യമങ്ങളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നായയെ കൊലപ്പെടുത്തിയ വാഹനവും പ്രതികളെയും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix