Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Automobile

ഇന്ത്യൻ വിപണിയിൽ‌ ജനപ്രീതി നേടി ടാറ്റ പഞ്ച്

ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്.യു.വിയിൽ ടാറ്റയുടെ പഞ്ച് വൻ മുന്നേറ്റമാണ് സൃഷ്ടിക്കുന്നത്. പുറത്തിറങ്ങി നാല് വർ‌ഷത്തിനുള്ളിൽ ആറ് ലക്ഷം യുണീറ്റാണ് വിറ്റത്. വിപണിയിൽ വിറ്റഴിക്കപ്പെട്ട ടാറ്റയുടെ വാഹനങ്ങളിൽ 36ശതമാനവും പഞ്ചിന്റെ വകഭേദങ്ങളുമാണ്. 2021 ഒക്ടോബറിൽ പുറത്തിറക്കിയ ടാറ്റ പഞ്ച് 2022 ഓഗസ്റ്റിൽ ഒരു ലക്ഷം യൂണിറ്റ് ഉൽപ്പാദനം നടത്തിയിരുന്നു. 2024-ലാണ് ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം പഞ്ച് എസ്‌യുവിയെ തേടി എത്തുന്നത്. പഞ്ച് ഇലക്ട്രിക്കലിന്റെ 25 ശതമാനം ഉപയോക്താളും സ്ത്രീകളാണ്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ […]
Read more

ടിവിഎസ് അപ്പാച്ചെ ആർടിആർ 310 പുതിയ മോഡൽ പുറത്തിറങ്ങി

ടിവിഎസ് മോട്ടോർ കമ്പനി ഏറ്റവും പുതിയതായി പുറത്തിറക്കാനിരിക്കുന്ന 2,39,990 രൂപ എക്സ്-ഷോറൂം വിലയിൽ അപ്‌ഡേറ്റ് ചെയ്ത അപ്പാച്ചെ ആർടിആർ 310 ഇന്ത്യയിൽ പുറത്തിറക്കി. സ്ട്രീറ്റ്ഫൈറ്ററിന് നിരവധി പുതിയ സവിശേഷതകളും, ചെറുതായി പരിഷ്കരിച്ച സ്റ്റൈലിംഗും, പുതിയ നിറവും ലഭിക്കുന്നു. 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 310 അതേ 312.12 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനുമായി തുടരുന്നു. ഇപ്പോൾ മികച്ച പെർഫോമൻസിനായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . മുൻഗാമിയെപ്പോലെ, ഇത് 9,700 rpm-ൽ പരമാവധി 35.6PS പവറും 6,650 rpm-ൽ […]
Read more

മാരുതി XL6-ൽ വിലക്കിഴിവ്; എക്സ്ചേഞ്ച്/സ്ക്രാപ്പേജ് ബോണസ് രൂപത്തിലാണ് ഈ കിഴിവ്

മാരുതി സുസുക്കിയുടെ ആഡംബര കാറുകളിൽ ഒന്നാണ് XL6. ഈ മാസം ഈ പ്രീമിയം കാറിൽ ഉപഭോക്താക്കൾക്ക് 25,000 രൂപ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. എക്സ്ചേഞ്ച്/സ്ക്രാപ്പേജ് ബോണസ് രൂപത്തിലാണ് ഉപഭോക്താക്കൾക്ക് ഈ കിഴിവ് ലഭിക്കുന്നത്. ഈ ആഡംബര 6 സീറ്റർ കാറിന്റെ എക്സ്-ഷോറൂം വില 11.84 ലക്ഷം മുതൽ 14.83 ലക്ഷം രൂപ വരെയാണ്. നെക്സ ഷോറൂമുകൾ വഴി വിൽക്കുന്ന ഈ കാർ കിയ കാരെൻസ്, കിയ കാരെൻസ് ക്ലാവിസ് എന്നിവയുമായി നേരിട്ട് മത്സരിക്കുന്നു. മാരുതി XL6 […]
Read more

വിലകുറഞ്ഞ മോട്ടോർസൈക്കിളുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു

രാജ്യത്ത് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളും കാറുകൾ പോലുള്ള വിലയേറിയ മോട്ടോർസൈക്കിളുകളിലേക്ക് ചുവടുമാറിത്തുടങ്ങിയതായാണ്റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ ഇന്റലിജൻസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മറ്റ് ഉപഭോക്തൃ മേഖലകളെപ്പോലെ തന്നെ, ഇന്ത്യൻ ഇരുചക്ര വാഹന വ്യവസായവും പ്രീമിയം വിഭാഗത്തിലേക്ക് കൂടുതൽ ചുവടുവയ്ക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രീമിയം മോട്ടോർസൈക്കിളുകളുടെ വിപണി വിഹിതം 19 ശതമാനമായി വർദ്ധിച്ചു എന്ന് ക്രിസിൽ പറയുന്നു. 2030 ആകുമ്പോഴേക്കും ഇത് 22 ശതമാനത്തിലെത്തുമെന്നാണ് പ്രദീക്ഷിക്കുന്നത്. 150 സിസിയിൽ കൂടുതലുള്ള എഞ്ചിൻ ശേഷിയുള്ള […]
Read more

ഹ്യുണ്ടായി വെന്യു; സ്റ്റിയറിംഗ് വീൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും ജനപ്രിയമായ സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവികളിൽ ഒന്നാണ് ഹ്യുണ്ടായി വെന്യു. 2019 മുതൽ വിപണിയിലുള്ള ഈ എസ്‌യുവിക്ക് 2022 ൽ ഒരു പ്രധാന മേക്ക് ഓവർ നൽകി. ഇപ്പോൾ പുതിയ വെന്യുവിന്‍റെ പണിപ്പുരയിലാണ് കമ്പനി. ഇതൊരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല, ഉള്ളിൽ നിന്ന് പൂർണ്ണമായും മാറിയ മോഡലായിരിക്കാം. അടുത്തിടെ അതിന്‍റെ പരീക്ഷണയോട്ട വിവരങ്ങൾ പുറത്തുവന്നിരുന്നു. ആദ്യമായി പുതുതലമുറ ഹ്യുണ്ടായി വെന്യുവിന്റെ സ്റ്റിയറിംഗ് വീൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ സ്റ്റിയറിംഗ് വീൽ എന്തുകൊണ്ടാണ് ഇത്ര പ്രത്യേകതയുള്ളത് […]
Read more

മാരുതി കാറുകൾക്ക് ജൂലൈയിൽ ഓഫറുകൾ

ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി 2025 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ തങ്ങളുടെ അരീന ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു. സാധാരണ പെട്രോൾ വകഭേദങ്ങൾ മാത്രമല്ല, സിഎൻജി മോഡലുകളും മികച്ച ഓഫറുകളോടെ ലഭ്യമാണ്. ഈ ആനുകൂല്യങ്ങളിൽ ഫ്ലാറ്റ് ക്യാഷ് ഡിസ്‍കൌണ്ട്, എക്സ്ചേഞ്ച് ബോണസ്, ഗ്രാമീണ വിൽപ്പന ഓഫർ തുടങ്ങിയവ ഉൾപ്പെടുന്നു. ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ, സെലെറിയോ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ, ഈക്കോ, എർട്ടിഗ എന്നിങ്ങനെ അരീന ഡീലർഷിപ്പുകൾ വഴി മാരുതി സുസുക്കി […]
Read more

ഫോക്‌സ്‌വാഗൺ ടൈഗൺ എസ്‌യുവിക്ക് വൻ വിലക്കിഴിവ്

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ 2025 ജൂലൈയിൽ അവരുടെ ജനപ്രിയ എസ്‌യുവിയായ ടൈഗണിന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ, ഫോക്‌സ്‌വാഗൺ ടൈഗൺ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 2.5 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. ഈ കിഴിവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഫോക്‌സ്‌വാഗൺ ടൈഗണിന്റെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം. ഈ എസ്‌യുവിയുടെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ ഫോക്സ്‍വാഗൺ ടൈഗണിൽ ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷൻ ലഭിക്കും. […]
Read more

എതിരാളികൾക്ക് വൻ ഭീഷണിയായി പുതിയ മാരുതി എസ്‍ക്യുഡോ

മാരുതി സുസുക്കിയിൽ നിന്നുള്ള പുതിയ അഞ്ച് സീറ്റർ എസ്‌യുവി വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ വാഹനം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മറ്റ് മിഡ്‌സൈസ് എസ്‌യുവികൾ തുടങ്ങിയ മോഡലുകൾക്ക് എതിരെ മത്സരിക്കും. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ഇതിനകം വിൽപ്പനയിലുള്ള മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു ബദലായി ഈ കാർ വരും. നെക്‌സ എക്‌സ്‌ക്ലൂസീവ് ഓഫറായ ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി, പുതിയ മാരുതി എസ്‌യുവി ഏരിയ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയായിരിക്കും വിൽക്കുക. 2025 ദീപാവലി […]
Read more

റോയൽ എൻഫീൽഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു

2025 ജനുവരിയിലാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഉപഭോക്താക്കൾ ഈ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാനും തുടങ്ങി. എന്നാൽ ചില മെക്കാനിക്കൽ പ്രശ്‌നങ്ങൾ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ കുറച്ച് മാസങ്ങളായി ബുക്കിംഗ് താൽക്കാലികമായി നിർത്തിയിരുന്നു. ഇപ്പോൾ, സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും വിൽപ്പനയും കമ്പനി വീണ്ടും ആരംഭിച്ചു. എഞ്ചിന്റെ മാഗ്നെറ്റോ കവറിൽ സ്ഥിതി ചെയ്യുന്നതും ബൈക്കിന്റെ ഇഗ്നിഷൻ സിസ്റ്റത്തിന്റെ ഭാഗമായതുമായ വുഡ്രഫ് കീയിൽ ആയിരുന്നു പ്രശ്‍നം കണ്ടെത്തിയത്. ഇക്കാരണത്താൽ ചിലപ്പോൾ ബൈക്ക് […]
Read more

ഹ്യുണ്ടായി ക്രെറ്റ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പിവി മോഡല്‍

ജൂണില്‍ ആഭ്യന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പാസഞ്ചര്‍ വാഹനമായി തങ്ങളുടെ ജനപ്രിയ എസ് യു വി മോഡലായ ക്രെറ്റ മാറിയെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ജൂണില്‍ 15,786 ക്രെറ്റ യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെട്ടത്. ജൂണില്‍ 15,484 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ മാരുതി സുസുക്കി ഇന്ത്യയുടെ കോംപാക്റ്റ് സെഡാന്‍ ഡിസയര്‍ രണ്ടാം സ്ഥാനത്തും 14,507 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കോംപാക്റ്റ് എസ്യുവി ബ്രെസ്സ മൂന്നാം സ്ഥാനത്തുമുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. ‘ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന […]
Read more
Advertisement
WhiteswanTV Footer