Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bangalore

ബെംഗളൂരുവിൽ മെട്രോയിൽ പാട്ടുപാടിയ 11 യുവതികൾക്കെതിരെ കേസ്

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുപാടിയ 11 യുവതികൾക്കെതിരെ പോലീസ് കേസ് എടുത്തു. നമ്മ മെട്രോയിൽ മാർച്ച് 15-ന് രാത്രി നടന്ന സംഭവത്തിലാണ് നടപടി. പീനിയ സ്റ്റേഷനിൽ രാത്രി 10.57-ഓടെ യുവതികൾ കോച്ചിനുള്ളിൽ ഉച്ചത്തിൽ പാട്ടുപാടാൻ തുടങ്ങി. ഇതിനെ തുടർന്ന് മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതോടെ ട്രെയിൻ യാത്ര ഏകദേശം 20 മിനിറ്റ് വൈകി. തുടർന്ന് സുരക്ഷാ ജീവനക്കാർ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗൊരഗുണ്ടേപാളയ, സാൻഡൽ സോപ്പ് ഫാക്ടറി, […]
Read more

ബംഗളുരുവിൽ ജോലി കഴിഞ്ഞു മടങ്ങിയ വനിതാ ഡോക്ടറെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. രാകേഷ് (21)നെയാണ് സോലദേവനഹള്ളി പൊലീസ് പിടികൂടിയത്. 16നു രാത്രി താമസ സ്ഥലത്തേക്ക് മടങ്ങിയ യുവതിയെ സ്കൂട്ടറിലെത്തിയ രാകേഷ് കടന്നുപിടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read more

റോഡിന് സൈഡ് കൊടുത്തില്ല; ദമ്പതികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 ന് സദാശിവനഗർ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് പൊലീസ് ഇപ്പോൾ കൊലപാതക ശ്രമ കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട ത‍‍‍ർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് […]
Read more

മലയാളി യുവാവ് ബംഗളുരുവിൽ മരിച്ച സംഭവം; ഒപ്പം താമസിച്ച യുവതിക്കെതിരെ കേസ്

ബംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ കേസെടുത്ത് പൊലീസ്. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടിൽ സിപി വിഷ്‌ണു (39) ആണ് മരിച്ചത്. ബംഗളൂരുവിലെ യെല്ലനഹള്ളിയിൽ റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്‌ണു താമസിച്ചിരുന്നത്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്‌തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ വിഷ്‌ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച […]
Read more

വിവാഹവീട്ടിൽ വൻ സംഘർഷം; മലയാളികളും വിവാഹത്തിനെത്തിയവരും തമ്മിൽ ഏറ്റുമുട്ടി

ബെംഗളൂരു: ബംഗളൂരു യെലഹങ്കയിൽ വിവാഹ വീട്ടിൽ സംഘർഷം. വിവാഹ വീട്ടിലെത്തിയവരും തൊട്ടടുത്ത വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികളുമാണ് ഏറ്റുമുട്ടിയത്. വിവാഹ വീട്ടിലെത്തിയവരെ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു തർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന പിജി നടത്തുന്ന ശ്രീനിവാസനും ഭാര്യക്കും മർദനമേറ്റു. വിവാഹ വീട്ടിൽ എത്തിയവർ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന് ശ്രീനിവാസൻ ആരോപിച്ചു. അതേസമയം, മലയാളി വിദ്യാർത്ഥികളെ ശ്രീനിവാസൻ തങ്ങളെ ആക്രമിക്കാനായി നിയോഗിച്ചെന്ന് മറുഭാഗവും […]
Read more

ഭാര്യയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകി കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

ബംഗളൂരു: ഡോക്ടറായ യുവതിയുടെ മരണത്തിൽ ഭർത്താവും സഹപ്രവർത്തകനും അറസ്റ്റിൽ. ജനറൽ സർജനായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലൽ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് വിവരം. അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് […]
Read more

യുവതിയെ തീ കൊളുത്തി കൊന്നു ; ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ 35 കാരിയെ ക്യാബ് ഡ്രൈവറായ പങ്കാളി തീകൊളുത്തി കൊന്നു. വനജാക്ഷി എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി വൈത്തൽ മുമ്പ് മൂന്ന് തവണ വിവാഹിതാനായിരുന്നുവെന്നും വനജാക്ഷി രണ്ടു തവണ വിവാഹിതയായിരുന്നു എന്നും പോലീസ് പറഞ്ഞു. തുടർന്ന് ഏകദേശം നാല് വർഷം മുമ്പാണ് വൈത്തലുമായി യുവതി ബന്ധം ആരംഭിച്ചത്. വൈത്തലിന്റെ അമിതമായ മദ്യപാനത്തെ തുടർന്ന് വനജാക്ഷി അകന്നു കഴിയുകയായിരുന്നു. പിന്നീട് മാരിയപ്പ എന്നയാളുമായി സൗഹൃദം സ്ഥാപിച്ചത് വൈത്തലിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]
Read more

ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ടു; യുവാവിന് 1,500 രൂപ പിഴ

ബംഗളൂരു : ഡ്രൈവിംഗിനിടെ ഐ പി എല്‍ മത്സരം കണ്ട യുവാവില്‍ നിന്ന് പിഴയീടാക്കി ബംഗളൂരു ട്രാഫിക് പൊലീസ്. 1,500 രൂപയാണ് ബംഗളൂരു സ്വദേശി പ്രശാന്ത് പിഴയായി നല്‍കേണ്ടി വന്നത് ശിവാജിനഗറിലെ ബ്രോഡ് വേ റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവെയായിരുന്നു യുവാവ് ഐപിഎല്‍ മത്സരം കണ്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നിലവില്‍ പ്രശാന്തിനെതിരെ പൊലീസ് പിഴ ചുമത്തിയ ശേഷം താക്കീത് നല്‍കി ബോധവത്കരണ ക്ലാസിനയച്ചു.
Read more

തട്ടിക്കൊണ്ടുപോകൽ ശ്രമം കണ്ടത് ലോട്ടറി കച്ചവടക്കാരൻ; ആലുവ പൊലീസ് ഏഴംഗ സംഘത്തെ പിടികൂടി

ബെംഗളൂരു: കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്ത് ആലുവ പൊലീസ് . ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലുവ മോർച്ചറി പരിസരത്തുനിന്നാണ് കർണാടക സ്വദേശിയായ ഗോമയ്യയെ ഇവർ ബലം പ്രയോഗിച്ച് കാറിൽ […]
Read more

രഞ്ജിത്തിനെതിരായ പീഡനപരാതി; ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പീഡന വിവരം പുറം ലോകത്തോട് വിളിച്ച് പറഞ്ഞ് യുവാവ് രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി മുന്‍പാകെയും യുവാവ് പരാതി നല്‍കിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെടുത്തലുമായി […]
Read more

Recent News

Advertisement
WhiteswanTV Footer