ബീമാപള്ളി പോലീസ് വെടിവെപ്പ്: മലയാളി പൊതുബോധം തമസ്‌കരിക്കാൻ ശ്രമിക്കുന്ന സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോലീസ് വേട്ടയുടെ രാഷ്ട്രീയം
കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക ചരിത്രത്തിൽ ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത കറുത്ത അധ്യായമാണ് 2009 മെയ് 17-ന് തിരുവനന്തപുരത്തെ തീരദേശ മേഖലയായ ബീമാപള്ളിയിൽ അരങ്ങേറിയ പോലീസ് വെടിവെപ്പ്. സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പായിട്ടും, ആറ് നിരപരാധികളായ മനുഷ്യർ ജീവനറ്റ് വീണിട്ടും, അമ്പതിലധികം പേർക്ക് വെടിയേറ്റ് മാരകമായി പരിക്കേറ്റിട്ടും മലയാളി പൊതുസമൂഹം ഇന്നും ഈ ദുരന്തത്തെ ഒരപകടം പോലെ കാണാനോ അല്ലെങ്കിൽ പൂർണ്ണമായി മറന്നുകളയാനോ ആണ് ആഗ്രഹിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി […]
Read more

