ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സ് 2024: മികച്ച ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’, പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമയും
തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമയാണ്’ മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ലിംഗസമത്വം, സാംസ്കാരിക പാരമ്പര്യം, വ്യക്തി ശാക്തീകരണം എന്നീ പ്രമേയങ്ങൾ കേന്ദ്ര കഥാപാത്രമായ ഫാത്തിമയുടെ കണ്ണിലൂടെ കാണുന്ന ചിത്രം മുൻപും നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് . അന്വേഷിപ്പിൻ കണ്ടെത്തും ,എആര്‍എം, എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുത്തത് ടോവിനോ തോമസിനെയാണ്. അതേസമയം മികച്ച നടിമാർക്കുള്ള പുരസ്ക്കാരം നസ്രിയ നസീമും റിമ കല്ലിങ്കലും പങ്കിട്ടു. […]
Read more