Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BikeAccident

മലപ്പുറത്ത് കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ കണ്ടെത്തി. ബൈക്ക് അപകടത്തിൽപ്പെട്ട ദിൽഷാദ് നിലവിൽ മേഘാലയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. വനമേഖലയോട് ചേർന്ന പ്രദേശത്ത് നിന്നാണ് ദിൽഷാദിനെ കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദ് ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധ നേടിയത്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വീഡിയോകൾ പങ്കുവെച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ വ്ലോഗറാണ് […]
Read more

പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേവയറില്‍ തല കുടുങ്ങി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പാലക്കാട്: പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേ വയറിൽ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പുത്തൂർ സ്വദേശി ശശികുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. കൊപ്പം ജംഗ്ഷനിൽ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിൽ പൊട്ടിക്കിടന്ന സ്റ്റേ വയറിൽ ശശികുമാറിന്റെ തല കുടുങ്ങുകയും നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നാട്ടുകാർ കെഎസ്ഇബിയെ […]
Read more

ബൈക്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരുടെയും തല സമീപത്തെ സ്ട്രീറ്റ് ലൈറ്റിന്റെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിന്റെ കൂടുതൽ സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix