Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bineesh kodiyeri

‘വെൽക്കം ബാക്ക് കോമ്രേഡ്’; ബിനീഷ് കോടിയേരിക്ക് സ്വാഗതം പറഞ്ഞ് വിനായകൻ

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടന്‍ വിനായകന്‍. ബിനീഷിനെ തിരികെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു വിനായകന്റെ പോസ്റ്റ്. ‘വെല്‍ക്കം ബാക്ക് കോമ്രേഡ്’ എന്ന ക്യാപ്ഷനോടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. മൂന്നുവര്‍ഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാര്‍ട്ടി പുതുക്കി നല്‍കിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയന്‍ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.
Read more

റെയ്ഡ് കൊണ്ട് ​ഗുണമുണ്ടായത് പിണറായിക്കോ പാർട്ടിക്കോ? കുട്ടിസഖാക്കൾ ബിനീഷിനെ കണ്ട് പഠിക്കണം

കഴിഞ്ഞ പത്ത് വർഷം കേരളത്തിന് അന്യമായിരുന്ന ഒന്നാണ് തിരുവനന്തപുരത്ത് വീണ്ടും പുനർജനിച്ചത്. വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സമരരംഗത്തേക്ക് തിരിച്ചുവരാൻ ദുർബലശ്രമങ്ങൾ നടത്തിവരികയായിരുന്നു അതുവരെ സിപിഎം. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിലും മകൾ ടി വീണയുടെ ബെംഗളുരുവിലെ കമ്പനി ഓഫീസിലും കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) മേധാവി ശശിധരൻ കർത്തയുടെ വീട്ടിലുമടക്കം 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) റെയ്ഡ് നടത്തിയത് ഒന്നാന്തരം അവസരം തളികയിൽ നൽകിയിരിക്കുന്നു. കേരളമാകെ പ്രതിഷേധമിരമ്പി. മാത്രമല്ല, […]
Read more

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കൽ; അത് പ്രാദേശിക വിഷയം: എം വി ഗോവിന്ദൻ

ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വ പുതുക്കലിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് വിട്ടുമാറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തെ ബാധിക്കുന്ന കാര്യം പ്രാദേശിക വിഷയമാണ് എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ബിനീഷ് അംഗത്വം പുതുക്കാത്തതിന് കാരണം വ്യക്തമാക്കിയില്ല. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പ്രതികരണം. 2001 മുതൽ 2020 വരെ സിപിഎം അംഗത്വമുള്ള ബിനീഷ് 2020-ൽ ലഹരിക്കേസിലെ അറസ്റ്റിനെ തുടർന്ന് പാർട്ടിയിൽ നിന്നു പുറത്തായിരുന്നു. 2023-ൽ കോടതിയിൽ നിന്നു പൂർണ കുറ്റവിമുക്തനാകുമ്പോഴും, ബിനീഷ് നാലു […]
Read more

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സിപിഎം പാർട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷ വീണ്ടും നിരസിച്ചു. നാല് തവണ നൽകിയ അപേക്ഷകളും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല. 2020-ലാണ് ബിനീഷിന്റെ പാർട്ടി അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നായിരുന്നു നടപടി. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2023-ൽ കേസിൽ നിന്ന് ബിനീഷ് പൂർണമായും കുറ്റവിമുക്തനായി. തുടർന്ന് ജില്ലാ സെക്രട്ടറി വഴി അംഗത്വം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് നാല് തവണ അപേക്ഷ നൽകിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം അപേക്ഷകൾ തുടർച്ചയായി […]
Read more

2026ൽ കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിനീഷ് കോടിയേരി…?

രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ സ്ഥലം കണ്ണൂർ തന്നെയെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സർക്കാരിനെയും പാർട്ടിയെയും നയിക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തേക്കും സർക്കാരിന്റെ നേതൃസ്ഥാനത്തേക്കും കണ്ണൂരിലെ സഖാക്കളെത്തിയത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയായിരുന്നു. സ്വന്തം പാർട്ടിയിലെ പലരെയും വെട്ടി വീഴ്ത്തിയാണ് കണ്ണൂർ ലോബി സിപിഎമ്മിന്റെ നേതൃസ്ഥാനങ്ങൾ കയ്യടക്കിയത്. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ഭരണം പോലും […]
Read more
Advertisement
WhiteswanTV Footer