Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Binoy Viswam

‘പിഎംശ്രീ’; മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി പുറത്ത് വരുന്നു: ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ കേന്ദ്ര നിബന്ധനകളോട് പൊരുത്തപ്പെടുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സമീപനം പുതിയ രാഷ്ട്രീയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു. “പിഎം ശ്രീ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ മുഖംമൂടി ദിനംപ്രതി കൂടുതല്‍ വെളിപ്പെടുന്നു”. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനം പരാമർശിക്കാൻ മുഖ്യമന്ത്രിക്ക് ഭയം ഉണ്ടെന്നും, പിഎം ശ്രീ തിരികെയെത്തിക്കാൻ സർക്കാർ കരുനീക്കം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനാപരമായ ഉപദേഷ്ടാക്കളെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ സ്ഥാനമില്ലാക്കുന്നതും സർക്കാരിന്റെ […]
Read more

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം: രൂക്ഷവിമർശനവുമായി ജില്ലാ കൗൺസിൽ

കൊല്ലം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യം ചില അംഗങ്ങൾ മുന്നോട്ടുവച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലാണെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ബിനോയ് വിശ്വം വേദിയിൽ ഇരിക്കെവെയായിരുന്നു ഈ വിമർശനങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ സിപിഐ മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് പരാജയത്തിന് […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് CPI; മുന്നണി ഒരു പാര്‍ട്ടിയുടേത് മാത്രമല്ല

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃത്വം സംബന്ധിച്ച തർക്കത്തിൽ കടുപ്പിച്ചു സിപിഐ. പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും, സിപിഐയ്ക്ക് എൽഡിഎഫിന്റെ പിന്തുണ മതി എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചു “മുന്നണി ഒരു പാർട്ടിയുടേതല്ല. അത് സിപിഐയുടെയും സിപിഐഎമ്മിന്റെയും എല്ലാവരുടേയുമാണ്. മുന്നണിക്ക് ഒരേ രീതിയുണ്ട്, അത് ജനങ്ങളുടേതാണ്. തർക്കങ്ങൾ പരിഹരിക്കാനാകും. ഇപ്പോൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണ്” എന്നാണ് അദ്ദേഹം പറയുന്നത്. ഈ വിഷയത്തിൽ സിപിഐയും സിപിഐഎമ്മും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച എം.വി. ഗോവിന്ദൻ-ബിനോയ് വിശ്വം […]
Read more

ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല തിരുത്തി മുന്നോട്ടുപോകും: ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും തിരുത്തി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും […]
Read more

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ ചില വെട്ടിനിരത്തലുകള്‍ നടത്തിയാണ് സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും AIYF മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന […]
Read more

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് ബിനോയ് വിശ്വം

സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ രൂക്ഷമായി ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . എഐടിയുസി സമരവുമായി ബന്ധപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ സ്റ്റേജ് കെട്ടിയത്. ബിനോയ് വിശ്വത്തിന്റെ ശകാരത്തിന് പിന്നാലെ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. പൊതുനിരത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നറിയില്ലേയെന്നും പിന്നെന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ശകാരം. പിന്നാലെ പ്രവർത്തകർ ചേർന്ന് സ്റ്റേജ് അഴിച്ചുമാറ്റുകയായിരുന്നു.
Read more

കള്ളുകുടിക്കാൻ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനികൂടാന്‍ പാടില്ല: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മദ്യപാന നിരോധനത്തില്‍ ഇളവ് വരുത്തിയ നയരേഖയെക്കുറിച്ച് വിശദികരിക്കവേ മദ്യപിച്ചുകൊണ്ട് ആരും പൊതുവേദിയില്‍ വരാന്‍ പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയം.മ്യൂണിസ്റ്റുകാര്‍ മദ്യപിച്ച് നാലുകാലില്‍ ജനങ്ങളുടെ മുമ്പില്‍ വരാന്‍ പാടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.ര്‍ട്ടി പ്രവര്‍ത്തകരില്‍ മദ്യപാന ശീലമുള്ളവരുണ്ടെങ്കില്‍ അവര്‍ വീട്ടിലിരുന്ന് കഴിക്കണം. മദ്യപിച്ച് റോഡിലിറങ്ങി ബഹളം ഉണ്ടാക്കാന്‍ പാടില്ല. അവരെ അത്തരത്തില്‍ ജനമധ്യത്തില്‍ കാണാന്‍ പാടില്ല. കള്ളുകുടിക്കാൻ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനികൂടാന്‍ പാടില്ല. അവരുടെ കയ്യില്‍ നിന്നും […]
Read more

രാജ്യസഭാ സ്ഥാനാര്‍ത്ഥി:സി പി ഐയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

രാജ്യസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട് സി പി ഐയില്‍ ഭിന്നത രൂക്ഷം. ബിനോയ് വിശ്വംപി പി സുനീറിന്റെ പേര് നിര്‍ദ്ദേശിച്ചതിന് പിന്നാലേയാണ് അഭിപ്രായ ഭിന്നത.അസി. സെക്രട്ടറി പ്രകാശ് ബാബുവിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ജി ആര്‍ അനിലിന്റെയും മുല്ലക്കര രത്‌നാകരന്റെയും നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയതോടെയാണ് അഭിപ്രായഭിന്നതയ്ക്ക് കാരണമായത്. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനം ഇല്ലാതായി എന്നും ഒരു വിഭാഗം നേതാക്കള്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമാണ് ഉയരുന്ന പരാതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തേയും താന്‍പ്രമാണിത്തത്തേയും കുറിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix