തിരൂരങ്ങാടിയിലെ ജനന സർട്ടിഫിക്കറ്റ് ക്രമക്കേട്; പ്രത്യേക സംഘം അന്വേഷണം നടത്തും
മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ കണ്ടെത്തിയ ക്രമക്കേടിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. നൂറിലേറെ ജനന സർട്ടിഫിക്കറ്റുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനന-മരണ രജിസ്‌ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളും സോഫ്റ്റ്‌വെയറിലെ വിവരങ്ങളും പരിശോധിക്കും. സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. കരുമ്പിൽ സ്വദേശിയുടെ പരാതിയോടെയാണ് സംഭവത്തിൽ […]
Read more