Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BlackFlagProtest

അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; രാഷ്ട്രീയ പോര് ശക്തം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് മന്ത്രി ഒ. ജെ. ജനീഷിനെ പരിഹസിച്ച് ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പങ്കുവെക്കാൻ പോലും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന് ധൈര്യമില്ലെന്ന് ചിന്ത ജെറോം വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പോസ്റ്റ് ചെയ്തതും മന്ത്രി എന്ന നിലയിൽ അത് ഡിലീറ്റ് ചെയ്തതുമാണെന്ന് ചിന്ത ജെറോം പരിഹസിച്ചു. സമ്മർദം താങ്ങാൻ കഴിയാത്തതിനാലാകാം പോസ്റ്റ് […]
Read more

മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി തുടരുമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. അമിത് ഷായുടെ വാഹനവ്യൂഹം ഒരു നിമിഷം പോലും തടസപ്പെട്ടില്ലെന്നും പ്രതിഷേധക്കാരെ അദ്ദേഹം കണ്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വാഹനത്തിനുള്ളിൽ കാത്തുനിന്നിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെട്ടെന്ന് പുറത്തിറങ്ങിയാണ് പ്രതിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ശക്തമായി. അതേസമയം, സംസ്ഥാനത്തെ മന്ത്രിമാർക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. മന്ത്രിമാരെ യുവമോർച്ച […]
Read more

രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവം; യുവമോർച്ച നേതാവടക്കം 9 പേർക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായത്. ഇതിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എംപി, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്കെതിരെ […]
Read more

അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കോടി പ്രതിഷേധം; സുരക്ഷാ വീഴ്ചയെന്ന് ബിജെപി

കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപിച്ച് ബിജെപി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ ബി.ബി. ഗോപകുമാർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങിയ ശേഷം വാഹനവ്യൂഹത്തിൽ പോകുന്നതിനിടെയാണ് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധക്കാർക്ക് വിവിഐപി വാഹനം കടന്നുപോയ സ്ഥലത്തിന് ഏകദേശം 50 മീറ്റർ […]
Read more

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നീക്കി

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോർട്ട്. പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. അമിത് ഷാ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഇറങ്ങി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. സന്ദർശനത്തിന്റെ ഭാഗമായി കൊല്ലം […]
Read more

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല് പേർ അറസ്റ്റിൽ

ഇടുക്കി: മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിബിൻ സി. അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയിലാണ് നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടിക്കെതിരായ പ്രതിഷേധത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix