തകരാര്‍ പരിഹരിക്കാനായില്ല, റിസര്‍വ് പൈലറ്റ് തിരികെ പോയി ; ബ്രിട്ടീഷ് യുദ്ധ വിമാനം ഹാങ്കറിലേക്ക് മാറ്റും
തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസര്‍വ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടന്‍ എയര്‍ ഇന്ത്യയുടെ മെയ്‌ന്റെനന്‍സ് ഹാങ്കറിലേക്ക് മാറ്റും. നേരത്തെ ഹാങ്കറിലേക്ക് മാറ്റണം എന്ന നിര്‍ദേശം ഇംഗ്ലണ്ട് തള്ളിയിരുന്നു. എഫ് 35-ബി പരിശോധിക്കാനായി ഇംഗ്ലണ്ടില്‍ നിന്നുള്ള വിദഗ്ദ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് ബ്രിട്ടന്‍ വിശദമാക്കുന്നത്. വിമാനം നിര്‍മിച്ച ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാരും ടീമില്‍ ഉണ്ട് ഇവര്‍ എത്തുന്നതോടെ […]
Read more