Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യന്ത്രതകരാര്‍ പരിഹരിക്കാനായില്ല: ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാങ്കേതികത്തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ യുകെ റോയല്‍ നേവി എഫ്35 ബി യുദ്ധവിമാനത്തിന്റെ തിരിച്ചു പോക്ക് വൈകുമെന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ സന്ദേശം.എപ്പോള്‍ തിരികെ കൊണ്ടു പോകാനാകുമെന്നറിയില്ലെന്ന് . യുകെയില്‍ നിന്നു വിദഗ്ധ സംഘവും ഉപകരണങ്ങളും എത്തിയാലുടന്‍ വിമാനം തിരുവനന്തപുരത്തെ മെയ്ന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ ഹാങ്ങറിലേക്ക് മാറ്റും. ഇന്ത്യയിലെ വിമാനത്താവളത്തില്‍ യുകെയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി ആദ്യമായാണ്.

എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് കപ്പലില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മോശം കാലാവസ്ഥ കാരണം തിരിച്ചിറങ്ങാനാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് എന്‍ജിനീയറിങ് തകരാര്‍ കണ്ടെത്തിയത്. കപ്പലിലെ എന്‍ജിനീയര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. വിമാനം തിരുവനന്തപുരത്ത് ഇറക്കാന്‍ ഇന്ത്യന്‍ നേവിയും വ്യോമസേനയും വിമാനത്താവള അധികൃതരും ഉള്‍പ്പെടെ യ പിന്തുണയ്ക്ക് നല്‍കി.

നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന യുഎസ് നിര്‍മിത സിംഗിള്‍ സീറ്റര്‍ യുദ്ധവിമാനമാണ് എഫ്35 ബി. കപ്പലുകളിലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്ന് ശബ്ദാതിവേഗത്തിലേക്കു കുതിക്കാനും ഹെലികോപ്റ്റര്‍ പോലെ നേരെ താഴെ എത്തി നില്‍ക്കാനും ഇവയ്ക്കു കഴിയും.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer