Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Budget 2026

ബജറ്റിൽ സ്പീക്കറെ അടക്കം ചിരിപ്പിച്ച പ്രഖ്യാപനം; മലയാളി മറക്കുമോ കോട്ടയത്തെ ആകാശപ്പാത !

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ ബജറ്റ് അവതരണത്തിനിടെ സഭയിലുണ്ടായ രസകരമായ ചിരിയാണ് ഇപ്പോൾ ചർച്ച. ബജറ്റ് വായന പുരോഗമിക്കുമ്പോൾ സഭ മുഴുവൻ ഗൗരവത്തോടെ ഇരിക്കുകയാണ്. ഓരോ പ്രഖ്യാപനം കഴിയുമ്പോഴും ഭരണപക്ഷ എംഎൽഎമാർ കയ്യടിക്കുകയും ഡസ്കിൽ തട്ടി പ്രോത്സാഹനം അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ കോട്ടയത്തെ സ്കൈ വാക്കിന്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇതോടെ സഭയിലെ ഗൗരവം അയഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർ പ്രഖ്യാപനം കേട്ട് ചിരിക്കുകയായിരുന്നു. 2015 ഡിസംബറിൽ യുഡിഎഫിന്റെ ഭരണക്കാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരംഭിച്ചതാണ് […]
Read more

മലയാള സിനിമയുടെ സ്വപ്നങ്ങൾക്ക് ചിറക്; ഫിലിം സിറ്റിയും വ്യവസായ പദവിയും സ്വാഗതം ചെയ്ത് മോഹൻലാൽ

2026 ലെ കേരള ബജറ്റിൽ സിനിമാ മേഖലയ്ക്കായി പ്രഖ്യാപിച്ച ചരിത്രപരമായ പദ്ധതികളെ സ്വാഗതം ചെയ്ത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. മലയാള സിനിമയ്ക്ക് ഔദ്യോഗികമായി വ്യവസായ പദവി നൽകിയതും കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിക്കായി 100 കോടി രൂപ വകയിരുത്തിയതു സിനിമാ മേഖലയ്ക്ക് അത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ദീർഘകാലമായി സിനിമാ പ്രവർത്തകർ മുന്നോട്ടുവച്ച ആവശ്യങ്ങൾ യാഥാർഥ്യമാകുന്ന നാഴികക്കല്ലാണ് ഈ തീരുമാനങ്ങളെന്നും ലോകോത്തര സൗകര്യങ്ങളുള്ള ഫിലിം സിറ്റി മലയാള സിനിമയുടെ വളർച്ചയ്ക്ക് […]
Read more

സലിം കുമാറിന് ആദരം; ഒരു കോടിയുടെ സ്മാരക പ്രഖ്യാപനം

സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി […]
Read more

56,000 കോടി ബാധ്യത; കിഫ്ബിയുടെ ഭാവി ബജറ്റിൽ നിർണായകം

സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ രൂപീകരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന് (കിഫ്ബി) വൻ പുനഃസംഘടനയ്ക്ക് സാധ്യത. 56,000 കോടി രൂപയുടെ ബാധ്യതയുള്ള കിഫ്ബിയുടെ ധനകാര്യ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പ്രഖ്യാപനങ്ങൾ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും നേരിട്ട് പിരിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തി, ഈ വരുമാനം സർക്കാർ നേരിട്ട് കൈകാര്യം ചെയ്യാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. കിഫ്ബിയുടെ […]
Read more

കേരളത്തെ നിർമല കൈവിടുമോ ?

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യം കനത്ത തൃകോണ മത്സരത്തിനാണ് ഒരുങ്ങുന്നത്. അതിൽ സുപ്രധാനമായും ജനങ്ങൾ ഉറ്റു നോക്കുന്നത് കേന്ദ്ര ബഡ്ജറ്റിനെ കുറിച്ചാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി 1 ന് ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ആണ് ബജറ്റ് അവതരിപ്പിക്കുക. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിന്‍റെ താരിഫ് ശിക്ഷയും മറികടക്കാന്‍ എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പും വിവിധ […]
Read more

Recent News

Advertisement
WhiteswanTV Footer