Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മലയാള സിനിമയുടെ സ്വപ്നങ്ങൾക്ക് ചിറക്; ഫിലിം സിറ്റിയും വ്യവസായ പദവിയും സ്വാഗതം ചെയ്ത് മോഹൻലാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2026 ലെ കേരള ബജറ്റിൽ സിനിമാ മേഖലയ്ക്കായി പ്രഖ്യാപിച്ച ചരിത്രപരമായ പദ്ധതികളെ സ്വാഗതം ചെയ്ത് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. മലയാള സിനിമയ്ക്ക് ഔദ്യോഗികമായി വ്യവസായ പദവി നൽകിയതും കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റിക്കായി 100 കോടി രൂപ വകയിരുത്തിയതു സിനിമാ മേഖലയ്ക്ക് അത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ദീർഘകാലമായി സിനിമാ പ്രവർത്തകർ മുന്നോട്ടുവച്ച ആവശ്യങ്ങൾ യാഥാർഥ്യമാകുന്ന നാഴികക്കല്ലാണ് ഈ തീരുമാനങ്ങളെന്നും ലോകോത്തര സൗകര്യങ്ങളുള്ള ഫിലിം സിറ്റി മലയാള സിനിമയുടെ വളർച്ചയ്ക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വ്യവസായ പദവി ലഭിച്ചതോടെ കൂടുതൽ നിക്ഷേപങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും മേഖലയിലേക്ക് എത്താൻ വഴിയൊരുങ്ങുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാംസ്കാരിക മേഖലയെയും ഉന്നംവെച് കോഴിക്കോട് എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്കും തൃശൂരിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് അക്കാദമിയും ഉൾപ്പെടെയുള്ള പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാള സിനിമയുടെ സ്വപ്ന പദ്ധതികൾക്ക് സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച മോഹൻലാൽ, ഈ ബജറ്റ് സിനിമാ മേഖലയ്ക്ക് പുതിയ ഊർജം പകരുമെന്ന് അഭിപ്രായപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix