Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BuildingCollapse

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നു; നിരവധി പേർ കുടുങ്ങിയതായി സംശയം

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിലാണ് നാലുനില കെട്ടിടം തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയതായി സംശയിക്കുന്നു. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നോ നാലോ പേർ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ അറിയിച്ചു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നതെന്ന് അധികൃതർ പറഞ്ഞു. ഡൽഹി ഫയർ […]
Read more

ഇൻഡോറിൽ കെട്ടിടം തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ തകർന്നുവീണ് നാല് വനിതാ തൊഴിലാളികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഇൻഡോർ ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള സൻവേറിലാണ് അപകടം നടന്നത്. പുനർനിർമാണത്തിന്റെ ഭാഗമായി ജീർണിച്ച വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ ഒരു മതിലും സമീപത്തെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളും തൊഴിലാളികളുടെ മേൽ തകർന്നുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങി. റീന (30), സീമാ ബായി (33), ചന്ദാ ബായി (30), സുശീലാ ബായി (ഏകദേശം […]
Read more

ഡല്‍ഹിയില്‍ ഹോസ്റ്റല്‍ അപകടത്തിന് പിന്നാലെ നടപടി; 41 കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടു

ന്യൂഡൽഹി: അനധികൃത നിർമാണങ്ങൾക്കും അപകടകരമായ കെട്ടിടങ്ങൾക്കുമെതിരെ നടപടി ശക്തമാക്കി ഡൽഹി മുൻസിപ്പൽ കോർപറേഷൻ. തലസ്ഥാന നഗരിയിലെ 12 സോണുകളിലായി നടത്തിയ പരിശോധനയിൽ 41 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിട്ടു. 61 കെട്ടിടങ്ങൾ സീൽ ചെയ്യുകയും 32 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. മൂന്ന് കെട്ടിടങ്ങൾ പൊളിക്കാനും ഉത്തരവിട്ടിട്ടുണ്ട്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ദിവസങ്ങളിലും കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു. 46 കെട്ടിടങ്ങൾ പൊളിക്കാനാണ് നേരത്തെ ഉത്തരവിട്ടത്. അനധികൃത നിർമാണം, വസ്തുവകകളുടെ ദുരുപയോഗം, അപകടകരമായ കെട്ടിടങ്ങൾ […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നേരത്തെ അടച്ചിട്ട കെട്ടിടം അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും പ്രവർത്തിപ്പിച്ചിരുന്നതായാണ് വിവരം. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തകർന്നുവീണത്. ആൺകുട്ടികൾ താമസിച്ചിരുന്ന പിജി ഹോസ്റ്റലിൽ അപകടസമയത്ത് 40ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആറായി ഉയർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ […]
Read more

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂഡൽഹി: ഡൽഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് എട്ട് പേരെ രക്ഷപ്പെടുത്തി. സംഭവത്തിൽ കെട്ടിട ഉടമ ഗുരുഗ്രാം സ്വദേശി ആനന്ദ് ബൻസലിനെതിരെ പൊലീസ് കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയും രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. കെട്ടിട ഉടമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി എംപി രാംവീർ സിങ് ബിധുരി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് […]
Read more

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻ ഡൽഹി ഫയർ സർവീസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിലെ വിദ്യാർഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. […]
Read more

തൃശൂരിൽ സ്‌കൂൾ കെട്ടിടം തകർന്നു വീണു; അവധിയായതിനാൽ ദുരന്തം ഒഴിവായി

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യു.പി സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ഓപ്പൺ സ്റ്റേജും കെട്ടിടത്തിന്റെ ഒരു ഭാഗവും പൂർണമായി തകർന്നിട്ടുണ്ട്. ഇന്ന് ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് അവധിയായതിനാൽ സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. മലയോര ഹൈവേ നിർമാണത്തിനായി റോഡ് പൊളിച്ച ഭാഗത്തോട് ചേർന്നുള്ള മതിലാണ് ആദ്യം ഇടിഞ്ഞുവീണത്. പിന്നാലെയാണ് ക്ലാസുകൾ നടത്താൻ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ ഭാഗവും തകർന്നത്. സ്കൂൾ പ്രവർത്തിച്ചിരുന്ന സമയത്താണ് കെട്ടിടം തകർന്നിരുന്നതെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ടായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix