Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bus strike

മേയ് 20 മുതൽ കർണാടകയിൽ അനിശ്ചിതകാല ബസ് സമരം

ബെംഗളൂരു: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഈ മാസം 20-ന് രാവിലെ 6 മണിമുതലാണ് സമരം ആരംഭിക്കുക. 25 ശതമാനം വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ തള്ളിയതിനെ തുടർന്നാണ് സമരം നടത്താൻ തീരുമാനിച്ചത്. ആവശ്യങ്ങൾ ഉന്നയിച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. സർക്കാർ ഏഴ് ശതമാനം വേതന വർധന മാത്രമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ജീവനക്കാർ അംഗീകരിച്ചിട്ടില്ല. കർണാടക ആർ.ടി.സി. ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ട്രാൻസ്പോർട്ട് […]
Read more

നരിക്കുനി കുന്ദമംഗലം- കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട്: നരിക്കുനി ബസ്സ് സ്റ്റാൻഡിൽ നിന്നും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കയറ്റാത്തതുമായുള്ള സംഭവത്തിൻ്റെ തുടക്കം.പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഏതാനും പേരെ മാത്രം കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനോട് പരാതിപ്പെടുകയും അദ്ദേഹം ഇടപെട്ട് ബസ്സിൽ കയറ്റാൻ നോക്കുമ്പോഴാണ് സംഭവത്തിന് തുടക്കം. ആ സമയം വിദ്യാർത്ഥികളെ ഡ്രൈവർ ഇറങ്ങി വന്ന് കഴുത്തിന് പിടിച്ചതായി ആരോപണമുണ്ട്. പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും തൊഴിലാളികളെയും ബുദ്ധിമുട്ടിച്ച ഈ […]
Read more

സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവം; തൃക്കരിപ്പൂരിൽ സ്വകാര്യ ബസ് ഇന്ന് പണിമുടക്ക്

കാസർഗോഡ് : സ്വകാര്യ ബസ്സിലെ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലും പ്രതികളെ ഹർത്ത് ചെയ്യാത്തതിലും പ്രതിഷേധിച്ച് തൃക്കരിപ്പൂർ റൂട്ടിൽ ഇന്ന് ബസ് പണിമുടക്ക് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു. കഴിഞ്ഞദിവസം പയ്യന്നൂർ -ചെറുവത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബാവാസ് ബസ്സിലെ ഡ്രൈവർ പെരുമ്പട്ട സ്വദേശി റുവൈസിനും കണ്ടക്ടർ തടിയൻകൊവ്വൽ സ്വദേശി അഭിനന്ദിനും മർദ്ദനമേറ്റിരുന്നു. ശനിയാഴ്‌ച രാത്രി തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് സംഭവം. കാറിലെത്തിയ സംഘം ബസ്സിന് കുറുകെയിട്ട് ജീവനക്കാരെ ബസ്സിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് കേസ്. ബീരിച്ചേരി റെയിൽവേ […]
Read more

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും,ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നാള ദേശീയ പണിമുടക്കിന് കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം; കാലടിയിൽ 15ന് ബസ് പണിമുടക്ക്

കാലടി: കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടിയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മേയ് 15നു സൂചന പണിമുടക്ക് നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ, പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു), പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ ( ഐഎൻടിയുസി), ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കാലടിയിൽ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനു പകരം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന്റെ പേരിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix