Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: calicut

കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ സസ്യ ഉദ്യാനത്തിൽ കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരമൊരുക്കി. സസ്യോദ്യാന പ്രദർശനത്തിന്റെ ഉദ്ഘാടനം ഡോ. ഡിനോജ് സെബാസ്റ്റ്യൻ നിർവഹിച്ചു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും […]
Read more

മലപ്പുറം കാലിക്കറ്റ് സർവ്വകലാശാലയിൽ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. യിൽ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഭരണഘടന ആമുഖം വായിച്ചു. പ്രശസ്ത ക്യാമറാമാൻ വേണു മുഖ്യപ്രഭാഷണം നടത്തി. നിര്‍മിതബുദ്ധിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരും. അപ്പോഴും മുമ്പ് നാം തയ്യാറാക്കിയ സിനിമകളുടെ അടിസ്ഥാനത്തിലാകും ഈ നിര്‍ദേശങ്ങള്‍ നല്‍കേണ്ടിവരിക. ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ജോലി നോക്കിയത് തന്റെ എഴുത്തിന് കൂടുതല്‍ ദൃശ്യമികവ് കൈവരാന്‍ സാധിച്ചിട്ടുണ്ടാകാമെന്നും വേണോ മുഖ്യപ്രഭാഷത്തിൽ പറഞ്ഞു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ […]
Read more

കാലിക്കറ്റ് സർവകലാശാല ക്രിസ്തുമസ് അവധി പുനഃക്രമീകരിച്ചു

മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ, പഠനവകുപ്പുകൾ, സെന്ററുകൾ എന്നിവിടങ്ങളിലെ 2025 – 2026 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി 2025 ഡിസംബർ 24 (ബുധൻ) മുതൽ 2026 ജനുവരി 04 (ഞായർ) വരെയായി പുനഃക്രമീകരിച്ചു. യൂണിവേഴ്സിറ്റി വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read more

‎സിനിമയിൽ അവസര വാഗ്ദാനം; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ‎‎

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജേന പത്താം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെട്ട യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച് താൻ സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തിയ പ്രതി, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ […]
Read more

എരഞ്ഞിപ്പാലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പെണ്‍കുട്ടിആത്മഹത്യചെയതതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ബഷീറുദീനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ആയിഷ റഷയുടെ ആണ്‍ സുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണ കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്. പ്രതി ബഷീറുദീനെതിരെ സുഹൃത്തുക്കളുടെ മൊഴി നിര്‍ണ്ണായകമാണ്. പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങള്‍ കൊണ്ട് കാല്‍മുട്ടുകള്‍ക്ക് അടിച്ചു, ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചു ഉപദ്രവിച്ചിരുന്നു എന്നും മൊഴി നല്‍കിയിരുന്നു. […]
Read more

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഇവരുടെ രക്തവും സ്രവവും പരിശോധനക്ക് അയച്ചിരുന്നു പരിശോധന ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്.ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് ചികിത്സയിലുള്ളത്. 3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് ആശങ്കയുണ്ട്. ജില്ലയില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. […]
Read more

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അങ്കണവാടിയിലെ അധ്യാപിക രാവിലെ എത്തിയപ്പോഴാണ് കോണ്‍ക്രീറ്റ് തകര്‍ന്നുവീണത് കണ്ടത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.
Read more

കോഴിക്കോട് സഹോദരിമാരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വയോധികരായ സഹോദരിമാര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ആണ് സംഭവം. വാടക വീട്ടില്‍ ആണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സഹോദരന്‍ പ്രമോദ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഇയാളെ കാണുന്നില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രണ്ടു സഹോദരിമാരും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുവര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവരുടെ തറവാട് വീട് മൂഴിക്കലിലാണ്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ചവിവരം അറിയിക്കുന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് […]
Read more

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍പെട്ട ഒരാള്‍ മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം നെല്ലിക്കോട് ഫ്‌ലാറ്റ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഏലാഞ്ചന്‍ (30) ആണ് മരിച്ചത്. മണ്ണിനടിയില്‍പ്പെട്ട മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്നു പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത്‌നിന്നു മറ്റുള്ളവരെ മാറ്റി. രാവിലെ 11.30 ഓടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ആദ്യം പുറത്തെടുത്ത രണ്ടു പേരില്‍ ഒരാളാണ് […]
Read more

കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് നിര്‍മാണം നടത്തരുതെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് വകവയ്ക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ആക്ഷേപമുണ്ട്. ഇതിന് മുന്‍പും സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഫ്ളാറ്റിന്റെ നിര്‍മാണമാണ് തൊണ്ടയാട് നെല്ലിക്കോട് പ്രദേശത്ത് നടന്നുകൊണ്ടിരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer