Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: california

മുൻ കാമുകൻ ഉപദ്രവിക്കുന്നു; ഓപ്പൺഎഐക്കെതിരെ കേസ് നൽകി വനിത

കാലിഫോർണിയ: മുൻ കാമുകൻ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ഉപദ്രവിക്കുന്നു എന്നാരോപിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ്ത് വനിത. ഈ കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടിയിരുന്നു. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ […]
Read more

അമേരിക്കയില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വെടിവെപ്പ്: 4 പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്റ്റോക്ക്ടണില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈല്‍ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. പരിക്കേറ്റവരെ ഉടന്‍തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. എല്ലാവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 14 പേര്‍ക്ക് വെടിയേറ്റതായി അധികൃതര്‍ അറിയിച്ചു. കുടുംബങ്ങള്‍ ഒരുമിച്ച് കൂടിയ ആഘോഷത്തിനിടെ അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് […]
Read more

ആമസോൺ വെബ് സർവീസസ് തടസ്സപ്പെട്ടു

കാലിഫോര്‍ണിയ: ആമസോൺ വെബ് സർവീസസ് സേവനം നേരിട്ടു. ഇതോടെ ഇന്‍റർനെറ്റിലെ പല പ്രധാന വെബ്സൈറ്റുകളും നിശ്ചലമായി. എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി, സമൂഹമാധ്യമമായ സ്‌നാപ്‌ചാറ്റ്, വീഡിയോ കോൾ സേവനമായ സൂം, ഭാഷാ പഠന ആപ്പായ ഡുവോലിങ്കോ, ഫോർട്ട്നൈറ്റ് ഹെയിം, ഡിസൈൻ ആപ്പായ കാൻവ എന്നിങ്ങനെ നൂറുകണക്കിന് ആപ്പുകളും വെബ്സൈറ്റുകളും പ്രവർത്തന രഹിതമായി. അമേരിക്കയെയാണ് സേവനം തടസം സാരമായി ബാധിച്ചതെങ്കിലും ഇന്ത്യയിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടു. ആമസോണിന്‍റെ സ്വന്തം ആമസോൺ.കോം ഇ-കൊമേഴ്‌സ് വെബ്സൈറ്റും, പ്രൈം വീഡിയോയും അലക്‌സയും വരെ പ്രവർത്തന […]
Read more

കാലിഫോര്‍ണിയയില്‍ കാര്‍ പൊട്ടിത്തെറിച്ചു; ഒരു മരണം

കാലിഫോര്‍ണിയ : പാം സ്പ്രിങ്‌സില്‍ ഇന്ന് രാവിലെ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്‌ഫോടനത്തില്‍ പ്രദേശത്തെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് കേടുപാടുകള്‍ സംഭവിച്ചതായും പാം സ്പ്രിങ്‌സ് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെ 11:00 മണിയോടെ പാം സ്പ്രിങ്‌സ് നഗരമധ്യത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. അമേരിക്കന്‍ റീപ്രൊഡക്ടീവ് സെന്ററുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് സമീപമായിരുന്നു ഇത്. സ്‌ഫോടനത്തില്‍ തങ്ങളുടെ സ്ഥാപനത്തിലെ ആര്‍ക്കും പരുക്കില്ലെന്നും എന്നാല്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് […]
Read more

കാലിഫോർണയിൽ വിമാനം തകർന്ന് രണ്ട് മരണം

കാലിഫോർണയിൽ വാണിജ്യകെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീണ് രണ്ട് മരണം. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിക്കാണ് അപകടം ഉണ്ടായത്. വിമാനം വാൻ ആർവി -10 ആണ്‌ അപകടത്തിൽപെട്ടത്. ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിന് സമീത്തുള്ള വാണിജ്യകെട്ടിടത്തിലേക്ക് വിമാനം ഇടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ ആളുകളെ അവിടെ നിന്ന് ഒഴിപ്പിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നും മരിച്ച രണ്ടുപേർ വിമാനത്തിലുള്ളവരായിരുന്നോ എന്നും വ്യക്തമല്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ അണച്ചു.
Read more
Advertisement
WhiteswanTV Footer