ബുക്കിങ്ങിന് ശേഷം ടിപ്പ് ചോദിക്കുന്നതിന് റാപ്പിഡോക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സിസിപിഎ
ന്യൂഡൽഹി: റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA). അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേണുകളും’ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റാപ്പിഡോയുടെ നടത്തിപ്പുകാരായ റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. ഇന്ത്യയിലെ ക്യാബ്, ബൈക്ക്-ടാക്സി അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. യാത്ര ബുക്ക് ചെയ്യുന്നതിനിടെ ഉപഭോക്താക്കളോട് […]
Read more