ചെക്ക് തട്ടിപ്പ് ആരോപണം; സഹോദരി രാധയുടെ ആരോപണം തള്ളി നടി അംബിക
ചെന്നൈ: തനിക്കെതിരെ സഹോദരി രാധ ഉന്നയിച്ച ചെക്ക് തട്ടിപ്പ് ആരോപണം നിഷേധിച്ച് നടി അംബിക രംഗത്ത്. തന്നെ വഞ്ചിച്ചത് രാധയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവും ഉൾപ്പെടെ സഹോദരി തട്ടിയെടുത്തിട്ടുണ്ടെന്നും അംബിക ആരോപിച്ചു. തർക്കപരിഹാരത്തിന്റെ ഭാഗമായി രാധ തന്നെയാണ് ചില ചെക്കുകൾ കൈമാറിയതെന്നും ഇക്കാര്യം മറച്ചുവെച്ചാണ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും അംബിക പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അംബിക നൽകിയ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50 കോടി […]
Read more









