നെഞ്ചുവേദനയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൽഹി എയിംസിലാണ് ഉപരാഷ്ട്രപതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജഗദീപ് ധന്‍കര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഡോക്ടര്‍ രാജീവ് നാരംഗിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Read more