Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: child marriage

ശൈശവ വിവാഹം തടയാൻ കല്യാണക്കുറിയിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്ട്ര

മുംബൈ: ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ഉൾപ്പെടുത്തുന്ന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ-ശിശു വികസന മന്ത്രി അദിതി തത്കരെ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബിജെപി അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. വിവാഹ ക്ഷണക്കത്തുകളിൽ ജനന തീയതി രേഖപ്പെടുത്തുന്ന രീതി രാജസ്ഥാൻ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

പടന്നയിലെ ശൈശവ വിവാഹം; വരൻ ദക്ഷിണ കൊറിയയിലേക്ക് കടന്നു

കാസർകോട്: പടന്നയിലെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിദേശത്തേക്ക് പോയ വരനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ദക്ഷിണ കൊറിയയിലേക്കു പോയ ഷാബിറിനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പെൺകുട്ടിയുടെ പിതാവടക്കം മറ്റ് മൂന്ന് പ്രതികളെ ചോദ്യം ചെയ്യാനും തുടർന്ന് അറസ്റ്റിലേക്ക് കടക്കാനും പൊലീസ് ഒരുങ്ങുന്നു. ശൈശവ വിവാഹം പള്ളി കമ്മിറ്റിയുടെ അറിവോടെയാണെന്ന വിവരമാണ് ശൈശവ വിവാഹ നിരോധന ഓഫീസർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ വിവാഹത്തിന്റെ രേഖകൾ പള്ളിയിൽ ഇല്ലെന്നും, പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന […]
Read more

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും ചടങ്ങിൽ പങ്കെടുത്തവര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. പ്രതിശ്രുത വരനും വീട്ടുകാര്‍ക്ക് പുറമെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത പത്തുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് 14 വയസുള്ള പെണ്‍കുട്ടിയെ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഇന്നലെ വിവാഹ നിശ്ചയം നടക്കുന്നതറിഞ്ഞ് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. പരിസരവാസികള്‍ […]
Read more

ആറ് വയസുകാരിയെ വിവാഹം കഴിക്കാനൊരുങ്ങി 45 -കാരൻ, ഇടപെട്ട് താലിബാന്‍

ആറ് വയസുകാരിയെ വിവാഹം കഴിക്കാനൊരുങ്ങി 45 -കാരൻ. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിയെ പണത്തിന് വേണ്ടി വിറ്റതാണെന്നും ഇതിന് പിന്നാലെയാണ് 45 -കാരനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ വിഷയത്തിൽ താലിബാൻ ഇടപെട്ടു. കുട്ടിക്ക് 9 വയസായില്‍ മാത്രമേ വിവാഹം കഴിക്കാന്‍ പറ്റുകയൊള്ളൂവെന്നാണ് താലിബാന്‍റെ വിലപാടെന്നും ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയെയും 45 -കാരനെയും അറസ്റ്റ് ചെയ്ത താലിബാന്‍ സംഘം ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടില്ല. 45 -കാരന് നിലവില്‍ രണ്ട് ഭാര്യമാരുണ്ടെന്ന് അമു ടിവി റിപ്പോര്‍ട്ട് ചെയ്തു.
Read more

തെലങ്കാനയില്‍ ശൈശവ വിവാഹം നടത്താന്‍ കാര്‍മ്മികത്വം വഹിച്ച ഖാസി അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച ഖാസി അറസ്റ്റില്‍. ഹൈദരാബാദിലെ സന്തോഷ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ ഖാസി അബ്ദുല്‍ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം 2006, ബിഎന്‍എസ് 175 (4) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മഹല്ല് പള്ളി ഖാസി നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ നിക്കാഹ് അബ്ദുല്‍ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു. വിവാഹം നടത്തുന്നതിനായി ഖാസി പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെടുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix