Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CMRL- EXALOGIC CASE

മാസപ്പടി കേസ്; വിശദമായ ചോദ്യാവലി തയ്യാറാക്കി ഇഡി

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണയെ ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലില്‍ നിന്നുള്ള 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചതെന്ന് വ്യക്തത വരുത്താനാണ് ഇ ഡി ചോദ്യാവലി തയ്യാറാക്കിയത്. വീണയെ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥർ നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് ഇ ഡി ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്. എസ്‌എഫ്‌ഐഒ കണ്ടെത്തിയതനുസരിച്ച്, ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക് കൈപ്പറ്റിയ തുകയ്ക്ക് മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് വൻതാത്പര്യമുണ്ടെന്ന് പറയുന്നു. പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചെങ്കിൽ അത് […]
Read more

മാസപ്പടി കേസ്; വിണയ്ക്ക് ഇഡി സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് നൽകി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ എത്തിയാണ് വീണ ടി. വിശദീകരണം നൽകേണ്ടത്. കേസുമായി ബന്ധപ്പെട്ട് വീണ ഉൾപ്പെടെ ഒമ്പത് പേർക്കാണ് ഇ.ഡി. സമൻസ് അയച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ ഇ.ഡി. അന്വേഷണം തുടരുകയാണ്.
Read more

മാസപ്പടി കേസ്; വീണയും സിഎംആര്‍എലും തമ്മിലുള്ള ഇടപാടുകളുടെ രേഖകള്‍ ഇഡിയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട 134 രേഖകൾ എസ്എഫ്ഐഒ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറണമെന്ന് പ്രത്യേക കോടതി ഉത്തരവ് നല്‍കി. കേസ് സബ്‌ജക്ട് മുഖ്യ ആരോപണം വീണ തൈക്കണ്ടി, സിഎംആര്‍എല്‍ എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ്. സിഎംആര്‍എലുമായി വീണ നടത്തിയ കരാറുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യാൻ മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുന്നതിന് ഭാഗമായാണ് കോടതി നടപടി. സിഎംആര്‍എലിന്റെ എതിര്‍പ്പ് തള്ളി, രേഖകൾ കൈമാറണമെന്നാണ് […]
Read more

സിഎംആർഎൽ– എക്സാലോജിക്ക്; പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഇഡി

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ ടി. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടിലേക്കു നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പിലെ സൈബർ ഫൊറൻസിക് ഓഡിറ്റിങ് വിദഗ്ധരുടെ സഹായം ഇ.ഡി. തേടി. ദുബായിലെ ചില ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തെയും ന്യൂഡൽഹിയിലെ യുഎഇ എംബസിയെയും സമീപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. മുമ്പ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണ ശ്രമങ്ങൾ ചില ഇടപെടലുകളുടെ പശ്ചാത്തലത്തിൽ വിജയിക്കാതെ […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്: വീണക്ക് ഉടൻ സമൻസ് നൽകിയേക്കും

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ വീണാ വിജയനെ ഉടൻ ചോദ്യം ഇഡി തയ്യാറെടുക്കുന്നു. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയതായാണ് വിവരം. വീണയ്ക്ക് ഉടൻ സമൻസ് നൽകുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന യോഗത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവീൻ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് നടപടികൾ കടുപ്പിച്ചതെന്ന് പറയുന്നു. അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ […]
Read more

സിഎംആർഎൽ- എക്‌സാലോജിക് കേസ്; മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാൻ ഇഡി

കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം ശക്തമാക്കി. അടുത്തിടെ നടത്തിയ റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനുള്ള നടപടികളാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിൽ വീണാ വിജയന്റെയും ഒരു അക്കൗണ്ട് ഉൾപ്പെടുന്നു. ഇതിനായി ഇഡി ഉടൻ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. റെയ്ഡിനിടെ പിടിച്ചെടുത്ത ബാങ്ക് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മറ്റ് രേഖകൾ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചുവരികയാണ്. വീണാ വിജയന്റെ ബാങ്ക് […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; നികുതി തര്‍ക്കം തീര്‍പ്പാക്കിയാലും കള്ളപ്പണ ഇടപാട് അന്വേഷിക്കാം; ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ആദായനികുതി സെറ്റിൽമെന്റ് നടപടികൾ കേസിനെ അവസാനിപ്പിക്കുന്നതല്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. പിഎംഎൽഎ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന് നികുതി തർക്കങ്ങളിലെ തീർപ്പുകൾ തടസ്സമാകില്ലെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ സംബന്ധിച്ച് ഇഡി അന്വേഷണം തുടരുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം ക്രിമിനൽ നടപടികളിൽ ഇഡിയുടെ അധികാരപരിധി നിയന്ത്രിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

ED അന്വേഷണം; ഞങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയും: എ കെ ബാലന്‍

പാലക്കാട്: സിഎംആര്‍എല്‍-എക്‌സാലോജിക് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ. വീണ ടിയെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പം എന്താണ്. ഇ ഡി അന്വേഷണത്തില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷത്തിന് നേരെ ആവില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. തങ്ങള്‍ക്ക് നേരെ വന്ന കൈ യുഡിഎഫിന് നേരെ തിരിയുമെന്ന് എ കെ ബാലന്‍ പറഞ്ഞു. മാസപടി കേസില്‍ മാത്യു കുഴല്‍നാടനാണ് തുടക്കക്കാരന്‍. വിഷയം വിജിലന്‍സ് കോടതി തള്ളി. റിവിഷന്‍ […]
Read more

മാസപ്പടി കേസ്; നടന്നത് വലിയ അഴിമതി; കാര്യങ്ങൾ ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു: മാത്യു കുഴൽനാടൻ

കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ സംബന്ധിച്ച മാസപ്പടി കേസിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അത് കോടതിക്ക് വ്യക്തമാകുന്നുണ്ടെന്നും മാത്യു കുഴൽനാടൻ. കേസിൽ വിജിലൻസ് അല്ലെങ്കിൽ സിബിഐ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി പുറത്തുവന്നു. സിഎംആർഎൽ നൽകിയ അപ്പീൽ ഹർജി കോടതി തള്ളി. അന്വേഷണത്തെ തടയണമെന്ന കമ്പനിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ‘ഇസിഐആർ’ രജിസ്റ്റർ […]
Read more

ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്

തൃശ്ശൂർ: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഇന്ത്യൻ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ പുതുതായി തെളിവുകൾ ശേഖരിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുഴൽനാടൻ കേസും തന്റെ കേസും വ്യത്യസ്തമാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി. നടന്നത് ക്രിമിനൽ കുറ്റമാണെന്നും അതിന് ഇമ്യൂണിറ്റി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ വീണയുടെ […]
Read more
Advertisement
WhiteswanTV Footer