പാറ്റകൾ മുന്നോട്ട് വെച്ച അഞ്ച് ഡിമാൻഡുകൾ, കരുതലോടെ കേന്ദ്രം; പാറ്റകളുടെ യഥാർത്ഥ ലക്ഷ്യം എന്താണ്?
കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി കൊടുത്തതിലൂടെ ഒരു സോഷ്യൽ എക്സ്പെരിമെന്റ് കൂടിയായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യം. സോഷ്യൽ മീഡിയക്കപ്പുറം ഈ മൂവ്മെന്റിന് എന്തെങ്കിലും അസ്ഥിത്വം ഉണ്ടോ എന്നറിയാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു. സ്ഥാപകൻ അഭിജിത്തിന്റെ ആഹ്വാനം സ്വീകരിച്ച് വൻ ജനാവലിയായിരുന്നു ഡൽഹി ജന്തർ മന്തറിൽ തടിച്ചുകൂടിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നതായിരുന്നു പാറ്റകളുടെ പ്രധാന ആവശ്യം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനു പേരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിക്കുന്നത്. ഇതൊരു നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നുമാണ് ജനക്കൂട്ടത്തെ അഭിസംബോധ […]
Read more




