പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ
ഇടുക്കി: ജനങ്ങളുടെ പരാതിയിൽ പരിഹാരം കാണാൻ പുതിയ തുടക്കവുമായി ഇടുക്കി ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ […]
Read more