Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

നൽകാം എന്ന് പറഞ്ഞ സീറ്റ് ഒടുവിൽ നിഷേധിച്ചു; ആലപ്പുഴയിൽ കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ ആത്മഹത്യക്ക് ശ്രെമിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ യുഡിഎഫ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകാതെ ഒഴിവാക്കി. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.
Read more

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഹൈകോടതി

എറണാകുളം: തിരുവനന്തപുരം മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ വിമർശിച്ച് ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി പറഞ്ഞു. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ […]
Read more

വൈഷ്ണയോട് പ്രചാരണം തുടരാൻ നിർദേശം നൽകി കോൺഗ്രസ്സ് നേതൃത്യം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാന്‍ നര്‍ദേശം നല്‍കി തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി നേതൃത്യം പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ കണ്ട് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കളക്ടര്‍ അപ്പീല്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കും. അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി […]
Read more

കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയിൽ ചേർന്നു

തൃശൂര്‍: തൃശൂരില്‍ കോൺഗ്രസ്സിന്റെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്താണ് കോണ്‍ഗ്രസ് ഉപേക്ഷിച്ചത്. പാര്‍ട്ടി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സുജീഷ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഭരിക്കാന്‍ അനുവദിച്ചില്ലെന്നും സുജീഷ പറഞ്ഞു. ബിജെപി ഓഫീസിലെത്തിയാണ് സുജീഷ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട കോയിപ്രത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പി സുജാതയാണ് അന്ന് […]
Read more

തൃശൂരിൽ ബിജെപിക്ക് വിമത സ്ഥാനാർഥി

തൃശൂര്‍: തൃശൂർ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരത്തിനിറക്കുന്നത്. ബിജെപി പ്രവര്‍ത്തകനായ സി ആര്‍ സുര്‍ജിത്ത് ആണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് വന്ന പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നാണ് വിശദീകരണം. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ സദാനന്ദന്‍ വാഴപ്പിള്ളിയാണ് ബിജെപിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നല്‍കിയത് പദ്മജ ഇടപെട്ടാണെന്നാണ് […]
Read more

പരിഗണിച്ചില്ല; കോൺഗ്രസ്സ് നേതൃത്യത്തിന് കത്തയച്ച് കോട്ടയത്തെ കെഎസ്‌യു

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് കോട്ടയം ജില്ലയിലെ കെഎസ്‌യു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ കോട്ടയം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് അതൃപ്തി അറിയിച്ച് കെഎസ്‌യു എത്തിയത്. പ്രവര്‍ത്തകരെയും നേതാക്കളെയും തഴഞ്ഞതിനെതിരെ കെഎസ്‌യു നേതൃത്വം പ്രതിഷേധം അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിസിസി പ്രസിഡന്റിന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെ എന്‍ നൈസാം കത്ത് അയച്ചു. കെഎസ്‌യു ജില്ലാ കമ്മിറ്റിക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്നാണ് കത്തിൽ ആരോപിച്ച പ്രധാന പരാതി. കെഎസ്‌യു ജില്ലാ നേതാക്കളെ പൂര്‍ണ്ണമായും തഴയുന്ന […]
Read more

കോൺഗ്രസ്സിനെ എതിർത്ത് ചിറ്റാറിൽ ലീഗിന്റെ സ്ഥാനാർഥി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് ചിറ്റാര്‍ ഡിവിഷനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ തീരുമാനം. കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ ഭാരവാഹിയുമായ നിതിന്‍ കിഷോറാണ് ചിറ്റാര്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. തിരുവല്ലയില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട […]
Read more

കോൺഗ്രസ്സിന്റെ തിരുത്തൽ ശക്തിയാണ് യൂത്ത് കോൺഗ്രസ്സ്;ഒ ജെ ജനീഷ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് പറഞ്ഞു. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ ഇടപെട്ട് അർഹമായ പരിഗണനയ്ക്കുള്ള ധാരണയായിട്ടുണ്ട്. മറ്റിടങ്ങളിലും നേതാക്കൾ ഇടപെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് ഉറപ്പാക്കണം. സംഘടനാവിരുദ്ധ പ്രവർത്തനം എന്ന നിലയിലല്ല യൂത്ത് കോൺഗ്രസ് സീറ്റ് വേണമെന്ന് ആവശ്യമുയർത്തിയത്. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകുന്നതിനുള്ള […]
Read more

വടകര നഗരസഭയിലെ യുഡിഎഫ് ആർഎംപി ഐ ജനകീയ സഖ്യം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോഴിക്കോട് : വടകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികൾ വടകര നഗരസഭയിലെ യുഡിഎഫ്, ആർ എം പി ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആകെയുള്ള 48 ൽ 44 വാർഡുകളിലെയും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8, 18, 25,48 വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.27 വാർഡുകളിൽ കോൺഗ്രസും , 12 വാർഡുകളിൽ മുസ്ലിം ലീഗും , 2 വാർഡുകളിൽ ആർ എം പി ഐയും , 1 വാർഡിൽ യുഡിഎഫ് സ്വതന്ത്രനും മത്സരിക്കും എന്നാണ് നിലവിൽ ഉണ്ടായ ധാരണ.
Read more

മുൻ കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎംൽ

തൃശൂർ: ജില്ലയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന കോൺഗ്രസിലെ ജ്യോതി ശശി സിപിഐഎമ്മിൽ ചേർന്നു. 2005 ഭരണസമിതിയിൽ ഡിഐസി സഖ്യത്തിന്റെ ഭാഗമായി 15 മാസം പ്രസിഡന്റ് സ്ഥാനവും 2010 ഭരണസമിതിയിൽ അഞ്ചുവർഷം വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.വൈലത്തൂർ, നായരങ്ങാടി വാർഡുകളിലായി 2005 മുതൽ 10 വർഷം അംഗമായിരുന്നു. വൈലത്തൂരിൽ നടന്ന പൊതുയോഗത്തിൽ സിപിഐഎം ഇവർക്ക് സ്വീകരണം നൽകി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix