Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പട്ടികയിൽ കലഹം, വാർഡുകളിൽ ശൂന്യത; കോൺഗ്രസിന് കുന്നംകുളത്ത് വലിയ തിരിച്ചടി

തൃശ്ശൂർ: കുന്നംകുളം മുൻസിപ്പാലിറ്റിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന്റെയും പ്രതിഷേധത്തിന്റെയും പിന്നാലെ കല്ലുകടിയായി മാറി. മുനിസിപ്പാലിറ്റിയിലെ 39 വാർഡുകളിൽ വെറും 22 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞിരിക്കുന്നത്. ആർത്താറ്റ് മേഖലയിൽ മാത്രം ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കോൺഗ്രസ് പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ വന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധം രൂക്ഷമായതോടെ ഇവരെ പട്ടികയിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ബ്ലോക്ക്, വാർഡ് തല കമ്മിറ്റികളിൽ നിന്ന് ഉയർന്നതായിരുന്ന ശുപാർശകൾ […]
Read more

പാലക്കാട് യുഡിഎഫിന് തിരിച്ചടി; പഞ്ചായത്ത് അംഗം വിമത സ്ഥാനാർഥി

പാലക്കാട്: വണ്ടാഴി ഗ്രാമപഞ്ചായത്ത് യുഡിഎഫ് പഞ്ചായത്ത് അംഗം വിമതനായി മത്സരിക്കുന്നു. നിലവിൽ ആലത്തൂർ ബ്ലോക്ക് സെക്രട്ടറി കൂടിയായ ഡിനോയ് കോമ്പാറയാണ് വിമതനായി മത്സരിക്കുന്നത്. ഡിനോയ് കോമ്പാറയുടെ നീക്കം കോൺഗ്രസിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായി ഉയർത്തിക്കാട്ടിയിരുന്ന വ്യക്തിയായിരുന്നു ഡിനോയ് കോമ്പാറ. കണിയമംഗലം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡിനോയ്. ഇത്തവണ കണിയമംഗലം വനിതാ വാർഡ് ആയതോടെ ഡീനോയ് മംഗലം ഡാം വാർഡ് ആവശ്യപ്പെട്ടു. എന്നാൽ മംഗലം ഡാമിൽ എ. മൂസ കുട്ടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. […]
Read more

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

പാലക്കാട്: മംഗലം ഡാം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആറ് പേർ മത്സരരംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് കെ.എം ശശീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സി. അരവിന്ദാക്ഷൻ, എൻ. അശോകൻ, എ മൂസക്കുട്ടി, ആർ ആർ. സുരേഷ്, കെ പ്രമോദ് തുടങ്ങിയവരാണ് മണ്ഡലം നേതൃത്വം നിലയിൽ നിന്ന് മത്സരിക്കുന്നത്. മുടപ്പല്ലൂർ, വണ്ടാഴി മേഖലകളിലെ വാർഡുകളിൽ ആണ് ഈ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഈ മേഖലയിലെ വാർഡുകൾ രണ്ടെണ്ണം ഒഴിച്ച് […]
Read more

ശശി തരൂർ എംപിക്ക് പിന്തുണയുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസിനെതിരെ ബിജെപി. കുടുംബ താല്‍പര്യത്തിന് മുകളില്‍ ദേശ താല്‍പര്യത്തിന് മുന്‍ഗണന നല്‍കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ‘ഫത്‌വ’ പുറപ്പെടുവിക്കുന്നതായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ലെന്നും ഷെഹ്‌സാദ് പൂനവാല വിമർശിച്ചു. ‘വലിയ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാല്‍ അവര്‍ക്കെതിരെ കോണ്‍ഗ്രസ് ഫത്‌വ പുറപ്പെടുവിക്കും. രാജ്യം മുഴുവന്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന കോണ്‍ഗ്രസിനുള്ളില്‍ ജനാധിപത്യമില്ല’, പൂനവാല ആരോപിച്ചു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ […]
Read more

കേരളത്തിൽ യുഡിഎഫിനെ പ്രകോപിപ്പിക്കാതെ പി.വി. അൻവറിൻ്റെ തിരഞ്ഞെടുപ്പ് വ്യവസ്ഥകൾ.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വ്യവസ്ഥ വച്ച് തൃണമൂൽ കോൺഗ്രസ് സര്‍ക്കുലര്‍. പുതിയ സര്‍ക്കുലറുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ രംഗത്ത് എത്തി. ‘യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുത്’,‘യുഡിഎഫിന് നിരുപാധിക പിന്തുണ നൽകണം’,‘പ്രാദേശികമായി UDF മായി സഖ്യം ഉണ്ടാക്കി മാത്രം മത്സരം’ തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൽ നിയമസഭാ സീറ്റ് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അൻവർ. കീഴ്ഘടഘടകങ്ങൾക്ക് പാര്‍ട്ടി കൺവീനറുടെ ഈ സർക്കുലർ കൈമാറിയിട്ടുണ്ട്. എന്നാൽ മലപ്പുറം വഴിക്കടവ് ഉൾപ്പെടെയുള്ള സീറ്റുകളിൽ അൻവറിന്റെ നേതൃത്വത്തിലുള്ള […]
Read more

വേ​ള​ത്ത്​ തക്കം പാർത്ത് എൽ.ഡി.എഫ്; മു​സ്ലിം ​ലീ​ഗി​ലെ വി​മ​ത​ശ​ല്യം പ​രി​ഹ​രി​ച്ചി​ല്ല

കോഴിക്കോട്: കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളിൽ ആരംഭിച്ച വേളം പഞ്ചായത്തിലെ ലീഗിലെ വിമതശല്യത്തിന് ഇനിയും പരിഹാരമായില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ എല്ലാ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് ഭീഷണിയുള്ളതായി ആരോപണം. നേരത്തേയുണ്ടായിരുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പുനഃസ്ഥാപിക്കുക, വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രശ്നം പാർട്ടി ജില്ല കമ്മിറ്റിക്ക് പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാന കമ്മിറ്റിയിൽ വരെ എത്തിയെന്നാണ് അറിയുന്നത്. യു.ഡി.എഫിലെ മുൻധാരണ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിന് […]
Read more

മുസ്ലിം ലീഗിന്റെ എടപ്പാൾ പഞ്ചായത്ത് കൺവൻഷനും സ്ഥാനാർത്ഥി പ്രഖ്യാപനവും നടന്നു

മലപ്പുറം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ എടപ്പാൾ പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും കൺവൻഷനും നടന്നു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്‌മാൻ താമരത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് പിലാക്കൽ അധ്യക്ഷനായി. ഇബ്രാഹീം മൂതൂർ, കെ.പി മുഹമ്മദലി ഹാജി,ടി.പി ഹൈദരാലി, പത്തിൽ അഷ്റഫ്, അഷ്ക്കർ പെരുമുക്ക്, ഹാരിസ് തൊഴുത്തിങ്ങൽ, എൻ.എ ഖാദർ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, എൻ.വി അബൂബക്കർ, വി.കെ.എ മജീദ്, അസീസ് കരിമ്പനക്കൽ, കെ.വി ബാവ, ഷക്കീർ കല്ലിങ്ങൽ, കെ.എം ബഷീർ മൗലവി, കമ്മുക്കുട്ടി പൂക്കരത്തറ, അയിഷ […]
Read more

തദ്ദേശതിരഞ്ഞെടുപ്പും അസീസും പാരഡി ഗാനങ്ങളും

തൃശൂർ : തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം നൽകാൻ തൃശൂർ മുല്ലശ്ശേരിയിൽ ഒരാളുണ്ട്., അസീസ്. മുല്ലശ്ശേരിയിൽ ടെക്കിന്ക്സ് എന്ന പേരിൽ റെക്കോർഡിങ് സ്റ്റുഡിയോ നടത്തുകയാണദ്ദേഹം. 20 വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടെറുന്ന പാരഡി ഗാനങ്ങൾ ചെയ്യുകയാണദ്ദേഹം. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നും പാർട്ടി പ്രവർത്തകർ തന്നെ സമീപിക്കാറുണ്ട്. ഹാസ്യ രീതിയിലാണ് ഗാനങ്ങൾ ചെയ്യാറുള്ളത്.വരികൾ എഴുതുന്നതും സംഗീതം നൽകുന്നതും എല്ലാം ഇദ്ദേഹം. ഭരണ നേട്ടങ്ങളും കോട്ടവും വരികൾ ആകാറുണ്ട്. മുൻ ഇലക്ഷനിൽ ഉള്ള ആവേശം […]
Read more

കൊറ്റനാട് പന്ത്രണ്ടാം വാർഡിൽ ജനവിധി തേടി സുനിതമാർ

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു വാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ ‘സുനിതമാർ’ തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്. ഇനീഷ്യലിലും സാമ്യതയുണ്ട്. […]
Read more

കോൺഗ്രസ്സ് നേതൃത്യത്തെ വെല്ലുവിളിച്ച് കൊലക്കേസ് പ്രതി നിഖിൽ പൈലി

ഇടുക്കി: കോണ്‍ഗ്രസ് നേതൃത്വത്തെ തന്നെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവും ധീരജ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ നിഖില്‍ പൈലി. ഇടുക്കി ജില്ലാ പഞ്ചായത്തിലെ പൈനാവ് ഡിവിഷനില്‍ വേണ്ടി വന്നാല്‍ മത്സരിക്കുമെന്നാണ് നിഖില്‍ പൈലിയുടെ വെല്ലുവിളി. മുന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി വര്‍ഗീസിനെ പരിഗണിക്കുന്നതിലാണ് നിഖിലിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ പരിഗണിക്കുന്നുവെന്നും നിഖില്‍ പൈലി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു നിഖിലിന്റെ വെല്ലുവിളി. എന്നാല്‍ പോസ്റ്റ് പങ്കുവച്ച് മിനിട്ടുകള്‍ക്കകം തന്നെ പിന്‍വലിക്കുകയും ചെയ്തു. 2022 ജനുവരി പത്തിനാണ് എഞ്ചിനീയറിങ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix