Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

നേതാക്കളെ ഇറക്കി പോര് കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്

ഇടുക്കി: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്. രണ്ട് മുന്‍ എംഎല്‍എമാരെയാണ് യുഡിഎഫ് ഇത് വരെ തദ്ദേശ പോരിന് രംഗത്തിറക്കിയിരിക്കുന്നത്. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനും വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയുമാണത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൂടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ ഇ എം ആഗസ്തിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. […]
Read more

നീതിയില്ലാത്ത തീരുമാനം; ആലപ്പുഴ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പുറകെ വൈകാരിക പോസ്റ്റുമായി ആലപ്പുഴ യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് പ്രവീൺ. ജില്ലാ പഞ്ചായത്തിലേക്ക് പ്രവീണിന് പാർട്ടി നേതൃത്വം സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ, കോൺഗ്രസ്സ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസ്സഹായരാണ്. കാലം സാക്ഷി, ചരിത്രം സാക്ഷി എന്നാണ് തനിക്ക് പൊലീസിൽനിന്നും മർദനമേൽക്കുന്ന വീഡിയോ ഉൾപ്പടെ പ്രവീൺ പങ്കുവെച്ച […]
Read more

കോൺഗ്രസ് മലപ്പുറം പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കുരിക്കൾ അഷ്റഫ് സിപിഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ അവണനയാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് അഷ്റഫ് പറഞ്ഞു. 35 വർഷത്തെ തൻ്റെ കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചാണ് കുരിക്കൾ അഷ്റഫ് സിപിഎം അംഗത്വം സ്വീകരിച്ചത്. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റായിട്ടും എല്ലാ മേഖലയിൽ നിന്നും തന്നെ അവഗണിക്കുന്ന സമീപനമാണ് കോൺഗ്രസിനുള്ളതെന്നും, ഇടതു പക്ഷമാണ് ശരിയെന്ന് മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് കൂറുമാറ്റമെന്നും അഷ്റഫ് […]
Read more

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. നാല് ജനറല്‍ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷമായിരുന്നു. ജനറല്‍ സീറ്റ് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസിന് സീറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ കെഎസ്‌യുവിന് ഒരു സീറ്റ് നല്‍കി. മംഗലം ഡിവിഷനില്‍ നിന്നും കെഎസ്‌യു ജില്ലാ സെക്രട്ടറി ആരതി പ്രദീപ് മത്സരിക്കും. വഴിക്കടവ്- എന്‍ എ കരീം, വണ്ടൂര്‍- ആലിപ്പറ്റ ജമീല, മേലാറ്റൂര്‍- കെ ടി അജ്മല്‍, അങ്ങാടിപ്പുറം- സി സുകുമാരന്‍, തവനൂര്‍- […]
Read more

ജഷീറിനും സംഷാദിനും അമല്‍ ജോയ്ക്കും സീറ്റുകള്‍; ഇന്ന് വയനാട്ടിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

വയനാട്: കോണ്‍ഗ്രസ് വയനാട് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ജില്ലാ പഞ്ചായത്തില്‍ 11 സീറ്റില്‍ മത്സരിക്കുക കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ മീനങ്ങാടിയില്‍ മത്സരിക്കാൻ സാധ്യത. സംഷാദ് മരയ്ക്കാര്‍ പൂതാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയാകും. കേണിച്ചിറ ജില്ലാ പഞ്ചായത്തില്‍ കെ കെ വിശ്വനാഥന്‍, തോമാട്ട്ചാലില്‍ വി എന്‍ ശശീന്ദ്രനും മത്സരിച്ചേക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് ചീരാല്‍ ബ്ലോക്കില്‍ സ്ഥാനാര്‍ത്ഥിയാകും. ബ്ലോക്കിലും ജില്ലാ […]
Read more

സീറ്റ് വിഭജനം; കാസർകോട് കോൺഗ്രസ്സിൽ തർക്കവും കയ്യാങ്കളിയും

കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലും സീറ്റ് വിഭജന തര്‍ക്കം രൂക്ഷം. ഡിസിസി ഓഫീസില്‍ വരെ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ് ജില്ലാ പ്രസിഡന്റും തമ്മില്‍ ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടി. ഇരുവരും തമ്മിലുളള കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കയ്യാങ്കളി നടന്നത് പരിശോധിക്കുമെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്നും എം ലിജു പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു. കയ്യാങ്കളിയില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ […]
Read more

വയനാട്ടിലെ സ്ഥാനാർഥി പ്രതിസന്ധി പരിഹരിക്കാൻ കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളെ പരിഗണിക്കും

വയനാട്: യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കൾക്ക് പരിഗണന നൽകി വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വത്തിലെ കല്ലുകടി അവസാനിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയൽ എന്നിവർ സ്ഥാനാർഥികളാകും. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയിയെ ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയാക്കും. കേണിച്ചിറയിൽ യുഡിഎഫ് മുൻ ജില്ലാ കൺവീനർ കെ കെ വിശ്വനാഥൻ സ്ഥാനാർത്ഥിയായേക്കും. യൂത്ത് കോൺഗ്രസ് […]
Read more

മലപ്പട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ: മലപ്പട്ടത്ത് യുഡിഎഫ് അഞ്ച് വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെ 14 വാർഡുകളിൽ 12 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ മുസ്‌ലിം ലീഗുമാണ് ജന വിധി തേടുന്നത്. കഴിഞ്ഞതവണ എട്ട് വാർഡുകളിൽ മാത്രമാണ് യുഡിഎഫ്‌ സ്ഥാനാർഥികളെ മത്സരിപ്പിച്ചത്. കഴിഞ്ഞ തവണ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു. ഇത്തവണയും എല്ലാ വാർഡുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഇത്തവണ ആദ്യമായി ബിജെപി നാല് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താനുള്ള സാധ്യതയുണ്ട്. മലപ്പട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥികൾ: വാർഡ് 1. കൊളന്ത-പി […]
Read more

പഞ്ചായത്ത് വാർഡിൽ മത്സരിക്കാൻ ഒരുങ്ങി അനിൽ അക്കര

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് ജനവിധി തേടുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു അനില്‍. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടും ആയും പ്രവര്‍ത്തിച്ചു. ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ അടാട്ട് പഞ്ചായത്തിന് ഈ കാലയളവിൽ […]
Read more

പട്ടികയിൽ കലഹം, വാർഡുകളിൽ ശൂന്യത; കോൺഗ്രസിന് കുന്നംകുളത്ത് വലിയ തിരിച്ചടി

തൃശ്ശൂർ: കുന്നംകുളം മുൻസിപ്പാലിറ്റിയിലെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വലിയ ആശയക്കുഴപ്പത്തിന്റെയും പ്രതിഷേധത്തിന്റെയും പിന്നാലെ കല്ലുകടിയായി മാറി. മുനിസിപ്പാലിറ്റിയിലെ 39 വാർഡുകളിൽ വെറും 22 വാർഡുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞിരിക്കുന്നത്. ആർത്താറ്റ് മേഖലയിൽ മാത്രം ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കോൺഗ്രസ് പട്ടികയിൽ ഉൾപ്പെടുത്തിയ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഉൾപ്പെടെ വന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധം രൂക്ഷമായതോടെ ഇവരെ പട്ടികയിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. ബ്ലോക്ക്, വാർഡ് തല കമ്മിറ്റികളിൽ നിന്ന് ഉയർന്നതായിരുന്ന ശുപാർശകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix