Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

മുൻ കോൺഗ്രസ്‌ നേതാവ് നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു

കോഴിക്കോട്: പെരുവയൽ പഞ്ചായത്തിലെ മുസ്ലിം ലീഗ് നേതാവും പൗരപ്രവർത്തകനുമായ മൂസലവിയുടെ മൂത്ത സഹോദരൻ നെരോത്ത് മുഹമ്മദ്‌ അന്തരിച്ചു. ഇദ്ദേഹം മുൻ കോൺഗ്രസ് നേതാവുമായിരുന്നു. പ്രദേശത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്കായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മുഹമ്മദ് പെരുവയലിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. മക്കൾ: എൻ. അബൂബക്കർ (ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), മൊയ്‌ദീൻ (പെരുവയൽ മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി – ഹോണസ്റ്റ് ഫർണിച്ചർ), അബ്ദുൽ അസീസ്, ഫസ്‌ലുറഹ്മാൻ, സുലൈഖ, സക്കീന, സുഹറ, സബീറ,മരുമക്കൾ: മുഹമ്മദാലി കൽപ്പള്ളി, അജുകോയ […]
Read more

ളാലം ബ്ലോക്ക് മുത്തോലി ഡിവിഷനിൽ ചതുഷ്‌കോണ മത്സരം; പ്രചാരണം ശക്തമാകുന്നു

കോട്ടയം: ളാലം ബ്ലോക്കിലെ മുത്തോലി ഡിവിഷനിൽ ഇത്തവണ ദേശീയ പാർട്ടികളായ ബി.ജെ.പി., കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവയും സംസ്ഥാന പാർട്ടിയായ കേരള കോൺഗ്രസ് (എം.) വിഭാഗവും നേർക്കുനേർ വരുന്ന തീവ്രമായ ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങുന്നു. നാല് പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗിക ചിഹ്നത്തിലാണ് രംഗത്തിറക്കിയിരിക്കുന്നത്. മുൻപ് ഈ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ഹരിദാസ് അടമത്ര കോൺഗ്രസിനുവേണ്ടിയും, നിലവിലെ മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് മീനാഭവൻ ബി.ജെ.പി.ക്കു വേണ്ടിയും മത്സരിക്കുന്നു. ഇടതുമുന്നണിക്കുവേണ്ടി കേരള കോൺഗ്രസ് (എം.) […]
Read more

കുമരകത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വൈശാഖ് പി. കെ. ജനവിധി തേടുന്നു

കോട്ടയം: ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വൈശാഖ് പി. കെ. ജനവിധി തേടുന്നു. ‘കുമരകത്തെ മാറ്റിയെടുക്കാൻ കാലം കരുതിവച്ച കരുത്തൻ’ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മുൻപ് ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായി അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ, ഇടത് കോട്ടയായിരുന്ന കുറിച്ചി പിടിച്ചെടുത്ത് വിജയം കൈവരിച്ച് ‘ഹൃദയം കീഴടക്കിയവൻ’ എന്നും വൈശാഖ് അറിയപ്പെടുന്നു. അനുഭവസമ്പത്തിൻ്റെ കരുത്തുമായി എത്തുന്ന അദ്ദേഹത്തിനായി ‘മാറി ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം’ എന്ന മുദ്രാവാക്യമാണ് […]
Read more

കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിൽ കോൺഗ്രസിന് ഇരട്ട വിമത വെല്ലുവിളി

കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കാരശ്ശേരിയിലും പൂവാട്ട്പറമ്പ് ഡിവിഷനിലും കോൺഗ്രസിന് ശക്തമായ വിമതപ്രതിസന്ധി. ഔദ്യോഗിക സ്ഥാനാർത്ഥികളെതിരെ തന്നെ പാർട്ടി നേതാക്കൾ മത്സരം നടത്തുകയാണ്. കാരശ്ശേരി ഡിവിഷനിൽ, കോൺഗ്രസ് സ്ഥാനാർത്ഥി സുഹൈബിനെതിരെ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. അതേസമയം, പൂവാട്ട്പറമ്പ് ഡിവിഷനിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി രാധാ ഹരിദാസിനെതിരെ മണ്ഡലം വൈസ് പ്രസിഡന്റ് അനിതാ അനീഷ് മത്സരിക്കുന്നു. രണ്ടു ഡിവിഷനുകളിലുമായി വിമതരെ പിന്തിരിപ്പിക്കാൻ ഡിസിസി തുടരെ നടത്തിയ ചര്‍ച്ചകൾക്കും […]
Read more

പൂവാട്ട് പറമ്പ് ഡിവിഷനിൽ സ്ഥാനാർത്ഥി വിവാദം; രമ്യാ ഹരിദാസിന്റെ അമ്മക്കെതിരെ വിമത സ്ഥാനാർഥി അനിത അനീഷ്

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവാട്ട് പറമ്പ് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം വിവാദത്തിലേക്ക്. ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അമ്മ രാധാ ഹരിദാസിനെതിരെ, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് അനിത അനീഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. സീറ്റ്‌ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇവർ ഇരുവരും ഡിവിഷനിൽ മത്സര രംഗത്ത് സജീവരായിരിക്കുകയാണ്. തന്നെയാണ് ആദ്യമായി സ്ഥാനാർഥിയാക്കിയതെന്ന് നേതാക്കൾ അറിയിച്ചെങ്കിലും, പിന്നീട് രാധാ ഹരിദാസിനെ പ്രഖ്യാപിക്കപ്പെട്ടുവെന്നാണ് അനിതയുടെ ആരോപണം.രമ്യാ ഹരിദാസ് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പദവി […]
Read more

യുഡിഎഫ് ജില്ലാ പഞ്ചായത്ത്‌ പന്തീരാങ്കാവ് ഡിവിഷനിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: യുഡിഎഫ് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ രൂപീകരണ കൺവെൻഷന് പെരുമണ്ണ വേദിയായി. എം. കെ. രാഘവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി പി. ഭബിത, സി.എൻ വിജയകൃഷ്ണൻ, യു.സി രാമൻ, കെ. മൂസ്സ മൗലവി, രാജേന്ദ്രൻ ചോലക്കൽ, എം.പി കേളുക്കുട്ടി, അഷ്റഫ് മണക്കടവ്, എ.പി പീതാംബരൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ചെയർമാൻ എ ടി ബഷീർ, ജനറൽ കോൺവീനർ ദിനേഷ് […]
Read more

സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി; കുന്നംകുളം മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെച്ചു

തൃശ്ശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് തർക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുന്നംകുളം മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് രേഷ്മ സതീഷ് പാർട്ടിയിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിലും നിന്നുമുള്ള രാജി പ്രഖ്യാപിച്ചു. എസ്.സി. സംവരണ വാർഡിൽ തദ്ദേശീയ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാതെ പുറത്തുനിന്നുള്ള വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് രേഷ്മ സതീഷിന്റെ അസന്തോഷം പൊട്ടിത്തെറിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പദവിയും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതായി അവർ അറിയിച്ചു.
Read more

ലീഗ് വിട്ടു, ഇനി കോൺഗ്രസിനൊപ്പം; രാമനാട്ടുകരയിൽ ബുഷ്റ റഫീഖ് പതിനൊന്നാം ഡിവിഷനിൽ മത്സരിക്കും

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് വനിതാ സംസ്ഥാന കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷയുമായ പ്രമുഖ നേതാവ് കോൺഗ്രസ് പാളയത്തിലേക്ക്. മുൻ നഗരസഭാധ്യക്ഷ ബുഷ്റ റഫീഖാണ് ലീഗ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രാമനാട്ടുകര നഗരസഭയിലെ സേവാമന്ദിരം പതിനൊന്നാം ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബുഷ്റ, 2015-2020 കാലഘട്ടത്തിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും നാല് വർഷത്തിലേറെ രാമനാട്ടുകര നഗരസഭയുടെ അധ്യക്ഷ […]
Read more

മണർകാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: മണർകാട് പഞ്ചായത്തിലെ ആകെയുള്ള 19 വാർഡുകളിലേക്കും 2 ബ്ലോക്ക് സീറ്റുകളിലേക്കുമുള്ള യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ എല്ലാ സീറ്റുകളിലും കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ അറിയിച്ചു. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു:വാർഡ് -1 (തിരുവഞ്ചൂർ): കെ. കെ. മാത്യു കോലത്ത്, വാർഡ് -2 (കോട്ടമുറി): കെ. കെ. രമാദേവി, വാർഡ് -3 (നടക്കൽ): ബീന എബ്രഹാം, വാർഡ് -4 (മാലം): പി. യു. അന്നമ്മ, വാർഡ് -5 (ചേലക്കുന്നു): സോണി മോൾ, […]
Read more

തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വേണ്ടി പൊരുതാനുറച്ച് മമ്പറം ദിവാകരൻ

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് വേണ്ടി മത്സരിക്കാന്‍ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍. വേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍. നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്പറം ദിവാകരന് അന്ന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്നത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix