തദ്ദേശ തെരഞ്ഞെടുപ്പ്; പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളുടെയും യോഗങ്ങൾ കളക്ടറേറ്റിൽ ചേർന്നു. പെരുമാറ്റച്ചട്ടം പാലിച്ച് സൗഹാർദപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആവശ്യപ്പെട്ടു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്‌കർഷിച്ച പരിധിക്കുള്ളിൽ തന്നെ നിർത്തണം. കൂടാതെ, പ്രചാരണ പ്രവർത്തനങ്ങൾ ഹരിതച്ചട്ടം പാലിച്ചുകൊണ്ടുവേണം നടത്തേണ്ടതെന്നും കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ […]
Read more