കോട്ടയം: ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി വൈശാഖ് പി. കെ. ജനവിധി തേടുന്നു. ‘കുമരകത്തെ മാറ്റിയെടുക്കാൻ കാലം കരുതിവച്ച കരുത്തൻ’ എന്ന വിശേഷണത്തോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
മുൻപ് ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് മെമ്പർ അവാർഡ് ജേതാവായി അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. കൂടാതെ, ഇടത് കോട്ടയായിരുന്ന കുറിച്ചി പിടിച്ചെടുത്ത് വിജയം കൈവരിച്ച് ‘ഹൃദയം കീഴടക്കിയവൻ’ എന്നും വൈശാഖ് അറിയപ്പെടുന്നു. അനുഭവസമ്പത്തിൻ്റെ കരുത്തുമായി എത്തുന്ന അദ്ദേഹത്തിനായി ‘മാറി ചിന്തിക്കാം, മാറ്റം സൃഷ്ടിക്കാം’ എന്ന മുദ്രാവാക്യമാണ് യു.ഡി.എഫ്. മുന്നോട്ട് വെക്കുന്നത്.




