Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: covid 19

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉന്നതല യോഗം ചേരും

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുക്കും. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യോഗം. മെയ് 26ന് രാജ്യത്താകെ 1009 സജീവ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡിന്റെ ഉപവകഭേദമായ NB.1.8.1-ന്റെ സാന്നിധ്യവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് പ്രധാനമായും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തിന്റെ തുടക്കം മുതല്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ് വ്യാപനമുണ്ടാകുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. […]
Read more

കോവിഡ്: രാജ്യത്ത് കേസുകൾ 1000 കടന്നു; കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളുണ്ടെന്നും കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. 305 […]
Read more

ഇന്ത്യയിലെ കൊവിഡ് കേസുകൾ വർധിക്കുന്നു ; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ആരോ​ഗ്യ വിദ​ഗ്ധർ. ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി കൊവിഡ് -19 കേസുകളിൽ നേരിയ വർധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേരളം, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അണുബാധകളുടെ വർദ്ധനവ് കാണാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ കേസുകളുടെ എണ്ണം കുറവാണെന്നും ഇതുവരെ ആശങ്കാജനകമായ പ്രവണതകളോ പുതിയ ആശങ്ക വകഭേദങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. തെക്കുകിഴക്കൻ ഏഷ്യയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Read more

കോവിഡിന് ശേഷം മുഴങ്ങുന്ന മരണമണികൾ

കോവിഡ് മഹാമാരി ലോകത്ത് ആകമാനം സൃഷ്ടിച്ചത് സമാനതകൾ ഇല്ലാത്ത പ്രതിസന്ധികൾ ആയിരുന്നു. കോവിഡ് കാലഘട്ടത്തിനു ശേഷം കേരളത്തിൽ മരണ നിരക്ക് കുതിച്ചുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെയാണ് 2021ൽ മരണ നിരക്ക് കൂടിയത്. അതിനടുത്ത വർഷവും മരണ നിരക്കിലെ വർധന സമാനമായി തുടർന്നു. എന്നാൽ, 2023ൽ മരണ നിരക്ക് കോവിഡിനു മുൻപത്തെ നിരക്കിലേക്ക് തിരികെപ്പോയി എന്നതാണ് ആശ്വാസകരം. സംസ്ഥാന ജനന- മരണ രജിസ്ട്രാറുടെ കണക്കനുസരിച്ചാണിത്. 2024ലെ മരണ നിരക്ക് ക്രോഡീകരിക്കാത്തതിനാൽ ആ കണക്ക് ഇനി മാത്രമേ […]
Read more

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തിലായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. 2024 ൽ 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കണക്കിൽ പറയുന്നു. കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. […]
Read more

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു

കോവിഡിന് പിന്നാലെ ചൈനയില്‍ വീണ്ടും ആശങ്ക പടർത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കോവിഡ് മഹാമാരി സ്ഥിരീകരിച്ച്‌ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായാണ് സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുത്. പുതിയ വൈറസ് വ്യാപനത്തെത്തുടർന്ന് ആശുപത്രികളും ശ്മശാനങ്ങളും നിറയുകയാണ്. കൂടാതെ ചൈനയിൽ ഇൻഫ്ലുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ്19 വൈറസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വൈറസ് ബാധയും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആശുപത്രിയില്‍ രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. […]
Read more
Advertisement
WhiteswanTV Footer