Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Cpim suspended a pathmakumar

കടുത്ത നടപടിയില്ല; എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐഎം

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഐം. ഇന്ന് ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗമാണ് പത്മകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംസ്ഥാന സമിതിയുടെ അനുമതിയോടെയാണ് തീരുമാനം കൈകൊണ്ടത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പക്ഷേ അത്ര കടുത്ത നടപടിയിലേക്ക് ഇപ്പോൾ പാർട്ടി കടക്കുന്നില്ല എന്ന സൂചനയാണ് ഈ സസ്പെൻഷൻ.
Read more
Advertisement
WhiteswanTV Footer