കണ്ണൂർ: സിപിഎം നേതൃത്വത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്. പാർട്ടിയിൽ പിണറായി പേടിയും പിണറായി സ്തുതിയുമാണ് നിലനിൽക്കുന്നതെന്ന് മനു തോമസ് വിമർശിച്ചു.
ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ജില്ലാ കമ്മിറ്റി മുതൽ മുകളിലേക്കുള്ള നേതൃത്വത്തിൽ ഇതാണ് സ്ഥിതിയെന്നും മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പിണറായി വിജയൻ ഇല്ലാതായാലും അദ്ദേഹത്തെ പേടിച്ച് ചിലർ ഉറക്കത്തിൽ ഞെട്ടിയുണരുമെന്നും മനു തോമസ് പരിഹസിച്ചു. അതുകൊണ്ട് പാർട്ടിയിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.


