Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ തന്നെ കളത്തിലിറക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ആറ്റിങ്ങൽ- ഒ.എസ് അംബിക, വാമനപുരം-ഡി.കെ.മുരളി, വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്, നേമം-വി.ശിവൻകുട്ടി, അരുവിക്കര-ജി.സ്റ്റീഫൻ, പാറശ്ശാല-സി.കെ.ഹരീന്ദ്രൻ, കാട്ടക്കട- ഐബി സതീഷ്, നെയ്യാറ്റിൻകര- കെ.ആൻസലൻ എന്നിവരും […]
Read more

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ് മാളുകളിലും ചില സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ബില്ലിങ്ങിനൊപ്പം ഫോൺ നമ്പർ ചോദിക്കുന്ന പരിപാടിയുണ്ട്, ഇത് കൊടുക്കാതിരിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന കോടതി വിധിയും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ഒരാളുടെ വ്യക്തി വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് കൃത്യമായ […]
Read more

സിപിഐഎം രാഷ്ട്രീയ വിശദീകരണം പൊതുയോഗം നടന്നു

പാലക്കാട്: രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളും ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളും വിശദീകരിക്കുന്നതിന്റെ ഭാഗമായി സിപിഐഎം കാവശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണം പൊതുയോഗം പത്തനാപുരത്ത് നടന്നു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന പൊതുയോഗം പ്രദേശത്തെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകി. പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് വി. പൊന്നുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് കേന്ദ്ര സർക്കാർ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങൾ തൊഴിലാളി–കർഷക–സാധാരണ ജനവിഭാഗങ്ങളുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

കേന്ദ്ര ബജറ്റിലെ അവഗണന; സംസ്ഥാനത്ത് നാളെ സിപിഎം ആഹ്വാനം ചെയ്ത കരിദിനം

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ച് സി പി എം. ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയര്‍ത്തിയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയും ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി എം ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ പോലുമില്ലെന്ന തരത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളെന്നും, സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുവെന്നും സി പി എം കുറ്റപ്പെടുത്തി. നിര്‍മല […]
Read more

രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേട് ; എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശനവുമായി എംഎം മണി

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എംഎം മണി. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതില്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തണ്, രാജേന്ദ്രന്‍ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വര്‍ഷങ്ങളായി രാജേന്ദ്രന്‍ പാര്‍ട്ടിയിലില്ല. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിയില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും എംഎം മണി പ്രതികരിച്ചു.
Read more

പ്രസ്ഥാനം മടുത്ത് പടിയിറങ്ങി എ വി ജയന്‍

സിപിഐഎം എന്ന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വയനാട് ജില്ലയിലെ പൊട്ടിത്തെറി വാര്‍ത്തകള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം തന്നെയാണ്. സാധാരണക്കാര്‍ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഒരിടം തന്നെയാണ് വയനാട് എന്ന കാര്യത്തില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ ഇന്നത്തെ വയനാടിന്റെ അവസ്ഥ അങ്ങനെയല്ല. വയനാട്ടിലെ സിപിഎം പ്രസ്ഥാനത്തിന്റെയും അവസ്ഥയും അങ്ങനെയല്ല. ആദ്യകാലങ്ങളില്‍ വയനാട്ടില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പൂതാടി പഞ്ചായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം എന്നാല്‍ ഒരു തരം ആവേശമായിരുന്നു. ബാല സംഘം മുതല്‍ പാര്‍ട്ടിയുടെ ഭാഗമാകുന്ന കുട്ടികള്‍ പ്രായത്തിന് […]
Read more

തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം : സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ കേരള ഘടകത്തിന് വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കേരള ഘടകത്തെ വിമര്‍ശിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി. അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്നാണ് വിമര്‍ശനം. സംഘടന സംവിധാനം ചലിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍ ഉയര്‍ന്നു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അവ്യക്തതയെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റിയോഗം ചേരുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന യോഗം ഇന്ന് സമാപിക്കും. കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ […]
Read more

വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു

സുല്‍ത്താന്‍ബത്തേരി: വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. ജില്ലയിലെ മുതിര്‍ന്ന നേതാവ് എ വി ജയന്‍ സിപിഎം വിട്ടു. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് എ വി ജയന്റെ പ്രതികരണം. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുന്നു. ശശീന്ദ്രന്‍- റഫീഖ് പക്ഷത്തിനെതിരായ വിമര്‍ശനം വേട്ടയാടലിന് വഴിവെച്ചെന്നും ജയന്‍ പറയുന്നു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണ്ണമായി സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തില്‍ തീരുമാനമെടുക്കുന്നു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും […]
Read more

ജനഹിതമറിയാൻ സിപിഐഎം; ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ വിപുലമായ തുടക്കം

പാലക്കാട്: ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയുള്ള സിപിഐ എം ഗൃഹസന്ദർശന പരിപാടിക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. വടക്കഞ്ചേരി ഏരിയയിലെ മംഗലം ലോക്കൽ കമ്മിറ്റി പരിധിയിലെ പയ്യക്കുണ്ട് പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പാർടി സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ പരിപാടിക്ക് തുടക്കം കുറിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഗൃഹസന്ദർശനം ഒരാഴ്ചക്കാലം നീണ്ടുനിൽക്കും. തദ്ദേശ തെരഞ്ഞെടുപ്പ്, സർക്കാരിന്റെ വികസന–ക്ഷേമ പ്രവർത്തനങ്ങൾ, മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പാർടി പ്രവർത്തകർ ജനങ്ങളുമായി തുറന്ന സംവാദം നടത്തും. മതനിരപേക്ഷ കേരളത്തിന്റെ […]
Read more

സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പ്; സിപിഐഎം–കോണ്‍ഗ്രസ് ധാരണയെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം

തൃശ്ശൂർ: കുന്നംകുളം നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് നടപടികൾ സിപിഐഎം– കോണ്‍ഗ്രസ് തമ്മിലുള്ള ധാരണയുടെ ഫലമാണെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയർത്തുന്നത്. സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രണ്ട് പാർട്ടികളും തമ്മിൽ പങ്കിട്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി, കുന്നംകുളം നഗരസഭ പരിസരത്ത് ബിജെപി കൗൺസിലർമാർ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും, പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. നഗരസഭയിലെ അധികാര വിന്യാസത്തിൽ സുതാര്യതയും […]
Read more

Recent News

Advertisement
WhiteswanTV Footer