Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cpim

ശൈലജ പേരാവൂരിലേക്ക്, ശ്യാമളയ്ക്ക് ആദ്യ അങ്കം; കണ്ണൂരിലെ ചിത്രം തയ്യാര്‍

കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തിക്കൊണ്ട്, പേരാവൂർ മണ്ഡലം ഒരിക്കൽ കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി മാറുകയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തന്റെ രാഷ്ട്രീയ വളർച്ചയുടെ ആദ്യ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിച്ച പേരാവൂരിലേക്ക് വീണ്ടും ജനവിധി തേടി എത്തുന്നു എന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ പോന്ന തന്ത്രപരമായ നീക്കമാണ്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ, പാർട്ടി […]
Read more

പേരാവൂര്‍ പിടിക്കാന്‍ ശൈലജയെ ഇറക്കി സിപിഎം; ജില്ലാ യോഗത്തില്‍ തീരുമാനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
Read more

ഗോവിന്ദന്റെ പിന്‍ഗാമിയാര്? തളിപ്പറമ്പില്‍ ചൂടേറിയ ചര്‍ച്ച

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ സിപിഎമ്മിന് തലവേദന സമ്മാനിക്കുന്നത് തങ്ങളുടെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ജില്ല തന്നെയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിപ്പിക്കാനാണ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ധാരാണയിലെത്താനായിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പകുതിയോളം മണ്ഡലങ്ങളുടേയും കാര്യത്തില്‍ […]
Read more

ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും

ന്യൂ ഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. ന്യൂഡൽഹി എകെജി ഭവനിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജനറൽ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥി ചർച്ചകൾ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം നോക്കി പിന്നീട് തീരുമാനിക്കും. ആരൊക്കെ മത്സരിക്കുമെന്ന് കുറച്ച് ദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യ വാരത്തിൽ സ്ഥാനാർത്ഥി പട്ടിക വരുമെന്നും എംഎ ബേബി അറിയിച്ചു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ […]
Read more

ഉടുമ്പൻചോലയിൽ മണി തന്നെ; ദേവികുളത്ത് രാജയിറങ്ങും

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഇടുക്കിയിൽ മണി ഇപ്പോഴും പ്രിയങ്കരൻ തന്നെയാണ് എന്നത് പാർട്ടിക്ക് അവ​ഗണിക്കാനാവുന്നതല്ല. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെകെ.ജയചന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നേരിട്ട കനത്ത തിരിച്ചടി പരി​ഗണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടിലാണ് പാർട്ടി. ഒപ്പം […]
Read more

സ്ത്രീകളുടെ വിവരങ്ങളും ചോർന്നു; ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ഡാറ്റാ ചോർച്ച വിവാദത്തിൽ പുതിയ വെടിപൊട്ടിച്ച് രമേശ് ചെന്നിത്തല. കേരളത്തിലെ സ്ത്രീസുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ട ലക്ഷക്കണക്കിന് സ്ത്രീകളുടേയും സർക്കാർ ജീവനക്കാരുടേയും വ്യക്തി​ഗത വിവരങ്ങൾ തെരഞ്ഞെടുപ്പിനായി ദുരുപയോ​ഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിക്കുന്നു. അതീവ രഹസ്യ സ്വഭാവമുള്ള ഈ വിവരങ്ങൾ സിപിഎമ്മിന്റെ കൈവശം എത്തിയെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒഎസ്ഡി സാംബശിവ റാവുവുമാണെന്നും അദ്ദേഹം പറഞ്ഞു.
Read more

ആലപ്പുഴയിലെ യുദ്ധം; സജി ചെറിയാൻ വീണ്ടും, സുധാകരൻ ഔട്ട്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ ചർച്ചക്കളത്തിലേക്ക് ആലപ്പുഴ ജില്ലയും കടന്നുവരുന്നു. സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സംബന്ധിച്ച് അങ്ങനെയങ്ങ് വിട്ടുകൊടുക്കാവുന്ന ജില്ലയല്ല ആലപ്പുഴ. സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് പോരിന് കളം തുറന്നു കഴിഞ്ഞു. കേവലം തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതല്ല‌, ഭാവിയിലെ ആലപ്പുഴയിലെ പാർട്ടിയെ കരുത്തുറ്റതാക്കി വളർത്തിയെടുക്കുക എന്നതും സിപിഎമ്മിന്റെ ലക്ഷ്യമാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കുമെന്നാണ് നിലവിലെ തീരുമാനം. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറാണ് പരിഗണനയിലുള്ളത്. കായംകുളത്ത് […]
Read more

കൂത്തുപറമ്പ് പിടിക്കാൻ മുന്നണികൾ; LDFൽ സസ്പെൻസ്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇത്തവണത്തെ ഹോട്സ്പോട്ടുകളിൽ ഒന്നാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ അവ​ഗണിക്കാനാവാത്ത സ്ഥാനം വഹിക്കുന്ന കൂത്തുപറമ്പ് മണ്ഡലം. കെപി മോഹനനോ പികെ പ്രവീണോ എന്ന് തീരുമാനിക്കാത്ത എൽഡിഎഫ് സസ്പെൻസ് തുടരുകയാണ്. സിറ്റിങ് എം.എൽ.എ. കെ.പി.മോഹനൻ ഡബിൾ ഹാട്രിക്‌ മത്സരത്തിനിറങ്ങുമോ അതോ മോഹനന്റെ ജ്യേഷ്ഠപുത്രനും കണ്ടില്ലെന്ന് നടിക്കാനാവാത്ത സാന്നിധ്യമായ പികെ പ്രവീണോ എന്നത് ഏവരും ഉറ്റുനോക്കുന്ന വിഷയമാണ്. ഘടകകക്ഷിയായ ആർ‌ജെഡിക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. കെപി മോഹനൻ മത്സരരം​ഗത്ത് നിന്ന് ഇത്തവണ […]
Read more

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും ഒരു കൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും പറഞ്ഞു. കണ്ണൂർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് കരുതരുത്. ഇതെല്ലാം രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാൻ കഴിയുക. ഇതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും […]
Read more

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കൊവിഡ് പോലുള്ള മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച് വികസന വഴികൾ തുറന്നുകാണിക്കുന്നതിൽ കിഫ്ബി ഒരു പരിധി വരെ വിജയിച്ചുവെന്ന് സമ്മതിച്ചു കൊടുക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, […]
Read more

Recent News

Advertisement
WhiteswanTV Footer