Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എ പത്മകുമാര്‍ പാര്‍ട്ടിക്ക് പുറത്തേക്ക്; നിര്‍ണായക യോഗം നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ എ. പത്മകുമാറിനെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം. നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ സംഘടനാ നടപടിയെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പത്മകുമാർ ജില്ലാ കമ്മിറ്റി അംഗമായതിനാൽ നടപടിക്ക് സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണ്. യോഗത്തിൽ മുതിർന്ന നേതാക്കളായ തോമസ് ഐസക്, വി.എൻ. വാസവൻ എന്നിവർ സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പത്മകുമാർ ചില വെളിപ്പെടുത്തലുകൾ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. തന്നെക്കും എഡിജിപി എസ്. ശ്രീജിത്തിനെയും മാറ്റിനിർത്തിയ ശേഷമാണ് യുവതികളെ മല കയറ്റിയതെന്നാണ് അദ്ദേഹം അടുത്തവരോട് പറഞ്ഞതെന്ന വിവരവും പുറത്തുവരുന്നു.

തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ഓഫീസിലെത്തിയപ്പോൾ തന്നെ ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച വിവരം അറിയുകയായിരുന്നുവെന്നും പിന്നിൽ ചിലരുടെ പങ്കുണ്ടെന്നും പത്മകുമാർ ആരോപിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിക്കാൻ തയ്യാറായില്ല. പത്മകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ നടപടി ജില്ലാ കമ്മിറ്റിയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
WhiteswanTV Footer