തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എംഎൽഎ വി ജോയി വീണ്ടും തുടരും. ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണ ലഭിച്ചത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെന്റർ വി ജോയിയുടെ പേരിന് ഔദ്യോഗിക അംഗീകാരം നൽകും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർക്കല മണ്ഡലത്തിൽ മത്സരിച്ച സാഹചര്യത്തിൽ വി ജോയി ജില്ലാ സെക്രട്ടറിയുടെ പദവിയിൽ നിന്ന് മാറിനിന്നിരുന്നു. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ജില്ലാ സെക്രട്ടറി ആയതിനാൽ ജോയി സിറ്റിംഗ് സീറ്റായ വർക്കലയിൽ മത്സരിക്കേണ്ടന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു.ഇതിന് പിന്നാലെ ജോയി വർക്കലയിൽ മത്സരിക്കുകയും, പിന്നീട് വീണ്ടും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും.






