സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വ്യാജ പ്രചാരണം; വിവരങ്ങൾ നൽകിയവർക്കെതിരെ ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പരന്ന വ്യാജ പ്രചാരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി അക്ബറിൽ നിന്നു വിവരങ്ങൾ ചോദിച്ചറിയും. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് ബ്രൂണയിലുള്ള തൃശൂർ സ്വദേശി ദാമോദര മേനോനാണെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം തൽക്കാലം […]
Read more