Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന. അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടര്‍മാരുടേയും വിലയിരുത്തല്‍. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നുമാണ് അഫാന്‍ ജയിലുദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
Read more

പാലാരിവട്ടത്ത് ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: ഒൻപതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. എറണാകുളം പാലാരിവട്ടത്ത് പ്രായപൂർത്തിയാകാത്ത സഹോദരിയാണ് പീഡനത്തിനിരയായത്. 2024 ഡിസംബറിലാണ് സംഭവം. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയാണെന്ന് പൊലീസ്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ്. കുട്ടി സ്കൂളിലെ കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹപാഠി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നയാളാണ് ഒമ്പതാം ക്ലാസുകാരൻ. ഇയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുതിയ പരാതി
Read more

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

റോഹ്തക്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേ ഷണ സംഘം രൂപീകരിച്ചു. തുടരന്വേഷണത്തിനായി സൈബര്‍ പൊലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പൊലീസ് അറിയിച്ചു മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേ്സ ഹിമാനയുടെതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായിരുന്ന ഹിമാനിയുടെ ഫോണ്‍ പൊലീസ് വിണ്ടെടുത്തിരുന്നു. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിമാനിയുടെ […]
Read more

പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി

പത്തനംതിട്ട: കൂടലിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ. അയൽക്കാരനായ വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.ബൈജുവും വൈഷ്ണവിയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഇന്നലെ രാത്രിയോടെ ഇവർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ബൈജു വൈഷ്ണവിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇങ്ങനെയാണ് വിഷ്ണുവിനും വെട്ടേൽക്കുന്നത്. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ […]
Read more

വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് സഹപാഠിയുടെ മർദ്ദനം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. വാഴിച്ചൽ ഇമ്മാനുവൽ കോളജിലെ ആദിഷ് എസ് ആര്‍ എന്ന വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ബികോം ഫിനാൻ‍സ് വിദ്യാര്‍ഥി ജിതിനാണ് മര്‍ദ്ദിച്ചതെന്ന് ആദിഷിന്‍റെ അച്ഛൻ ആര്യങ്കോട് പൊലീസിൽ പരാതി നൽകി. കൂടാതെ മര്‍ദ്ദനത്തിന്‍റെ വീഡിയോ ദൃശ്യവും പൊലീസിന് കൈമാറി. മര്‍ദ്ദനത്തെത്തുടർന്ന് പരിക്കേറ്റ ആദിഷ് കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരാതി ഇന്ന് വൈകീട്ട് കിട്ടിയെന്നും മൊഴിയെടുത്ത ശേഷം സംഭവത്തിൽ […]
Read more

14 കാരനെ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി; ആലത്തൂരിലെ വീട്ടമ്മക്കെതിരെ പോക്സോ കേസ്

പാലക്കാട്: 14 കാരനുമായി നാടുവിട്ട 35 കാരിക്കെതിരെ പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുതിരപ്പാറ സ്വദേശിയായ 35 കാരിയായവീട്ടമ്മ, 11 വയസുള്ള മകന്റെ, സുഹൃത്തിൻ്റെ ജേഷ്ഠനായ 14കാരനെയും കൂട്ടിയാണ് ഇന്നലെ നാടുവിട്ടത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം കുട്ടി തനിക്കൊപ്പം വന്നതാണെന്നും യുവതി പൊലീസിനോട് പറഞ്ഞത്. എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. അതെസമയം സംഭവത്തിൽ പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും വിവിധ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ […]
Read more

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തിൽ മുറിവേൽപ്പിച്ച് യുവാവ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തേറ്റ ഭാര്യയെ മഞ്ഞുമ്മലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

110 മില്ലിഗ്രാം എംഡിഎംഎയുമായി വിഎസ്ഡിപി നേതാവിൻ്റെ മകനടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരം: വിഎസ്‌ഡിപി നേതാവ് കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി അടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ. നെയ്യാറ്റിൻകര തിരുപുറത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. പെരുമ്പഴുതൂർ സ്വദേശി ശിവജി, തൃശ്ശൂർ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനീ സൗമ്യ എന്നിവരെ പൂവാർ പൊലീസാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. 110 മില്ലിഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയിൽ പൊലിസ് പട്രോളിങ്ങിന് ഇടയിൽ റോഡിൽ സംശയാസ്പദമായി കാർ കിടക്കുന്നത് കണ്ട് തിരച്ചിൽ നടത്തുകയായിരുന്നു. അറസ്റ്റ് […]
Read more

വടക്കാഞ്ചേരിയിൽ ക്രിമിനൽ കേസ് പ്രതി യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് സേവ്യര്‍ മരിച്ചത്. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് സേവ്യറിനെയും ഒപ്പമുണ്ടായിരുന്ന അനീഷിനെയും കുത്തിയത്. സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ സമയത്ത് അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കൊണ്ട് വന്ന് വിഷ്ണു ഇരുവരേയും കുത്തുകയായിരുന്നു. അനീഷ് പരുക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്. പ്രതിയായ വിഷ്ണു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
Read more

ഇടുക്കി കൂട്ടാറിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ സിഐ ഷമീർഖാനെ സ്ഥലം മാറ്റി

ഇടുക്കി: ഇടുക്കി കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സിഐ ഷമീർഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പുതുവത്സര തലേന്ന്, കുരമരകം മെട്ട് സ്വദേശിയായ ഓട്ടോഡ്രൈവർ മുരളീധരനെ ഷമീർഖാൻ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് മുരളീധരൻ നിലത്ത് വീണ് ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു മുരളീധരൻ പരാതി നൽകിയെങ്കിലും, കമ്പംമെട്ട് ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തതെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix