Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരൂരങ്ങാടി (മലപ്പുറം): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ബൈക്ക് യാത്രക്കാരൻ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാത തലപ്പാറ വലിയപറമ്പിലായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. ഇരുവരുടേയും വലതുകൈയ്ക്കാണ് വെട്ടേറ്റത്. തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈയ്ക്കു തുന്നലുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി […]
Read more

ട്രോളി ബാ​ഗിൽ മൃതദേഹം, ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

കൊൽക്കത്ത: ​മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പോലീസ് പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിൽ ചൊവ്വാഴ്ച രാവിലെ 7.30-നാണ് സംഭവം. ഒരു ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ ചേർന്ന് കാറിൽനിന്ന് ഇറക്കുന്നത് സമീപത്തെ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു.ബാ​ഗ് ഉയർത്തി നദിയിലേക്ക് ഉപേക്ഷിക്കാനായി ഇവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സമീപത്ത് യോ​ഗ അഭ്യസിച്ചിരുന്നവരും നാട്ടുകാരും ഇവരുടെ അടുത്തേക്ക് എത്തി. ബാ​ഗിനുള്ളിൽ എന്താണെന്ന ചോദ്യത്തിന് നായയുടെ ജഡമാണെന്നായിരുന്നു ആദ്യം മറുപടി. വീണ്ടും നാട്ടുകാർ […]
Read more

ആലത്തൂരിൽ 35 കാരിയായ വീട്ടമ്മ 14 കാരനൊപ്പം നാടുവിട്ടു; തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസെടുത്തു

പാലക്കാട്: മകന്റെ സുഹൃത്തായ 14കാരനെ വീട്ടമ്മ തട്ടിക്കൊണ്ടു പോയതായി പരാതി. ആലത്തൂരിലാണ് സംഭവം. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. ആലത്തൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് വച്ച് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ നൽകിയ പരാതിയെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് […]
Read more

ഈ നാടിത് എങ്ങോട്ടാണ്?

ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ലഹരി ഉപയോഗം വലിയ തോതിലുള്ള അസമത്വത്തിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവാവ് പൊലീസുകാരോട് താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. പൊലീസുകാർ പോലും അമ്പരന്ന് പോയ നിമിഷങ്ങൾ. കൃത്യമായി കൊലനടത്തിയ സ്ഥലങ്ങളും ആ യുവാവ് പോലീസിനെ ധരിപ്പിച്ചു. മൂന്നും വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ. പൊലീസിന്റെ മൂന്നു […]
Read more

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച് കോടതി. തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ കോടതി ജഡ്ജി ഷെറിന്‍ ആഗ്‌നസ് ആണ് കേസില്‍ വാദം കേട്ടത്.2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രോഗിയായ അമ്മയുമായി അച്ഛന്‍ ആശുപത്രിയിലേക്ക് പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് […]
Read more

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം. മകന്‍ രഘുവിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാണാത്തതിനെ തുടര്‍ന്ന് രേശി വീടിന് പുറത്തിറങ്ങി നോക്കി. അപ്പോഴാണ് ഇയാള്‍ രേശിയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ചത്. രഘുവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാരാണ് രഘുവിനെ പിടിച്ചുവെച്ചത്. രഘുവും അമ്മയുമായി ഇടയ്ക്കിടയ്ക്ക് […]
Read more

ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്; ഷെയർ ട്രേഡിം​ഗിന്റെ പേരിൽ തട്ടിയെടുത്തത് 150 കോടി!

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ വൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിം​ഗിന്റെ പേരിൽ 150 കോടി തട്ടിയെടുത്തു. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാ​​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും തട്ടിപ്പിനു ശേഷം മുങ്ങി. സംഭവത്തിൽ 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. 4 കേസുകൾ ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പണപ്പിരിവ് നടത്തിയത് ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ്. ഇരിക്കാലക്കുട ആസ്ഥാനമായി […]
Read more

എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകം; 510 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 510 പേജുള്ള കുറ്റപത്രമാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കാവ് പൊലീസ് സമര്‍പ്പിച്ചത്. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീല 2024 നവംബര്‍ 25 ന് ആണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കേസില്‍ തിരുവില്ലാമല സ്വദേശി അബ്ദുള്‍ സനൂഫിനെ ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. യുവതി നേരത്തേ നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയും വാക്ക് […]
Read more

കത്തിയുമായി ഓഫീസിലെത്തി വധഭീഷണി; ഓവർസിയർ അറസ്റ്റിൽ

കൊച്ചി: കെ.എസ്.ഇ.ബി. മൂവാറ്റുപുഴ ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. സംഭവത്തെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ നെ (54) അറസ്റ്റ് ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ കത്തിയുയർത്തിയത്. കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച കുറ്റത്തിന് സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ […]
Read more

പരീക്ഷയിൽ കോപ്പിയടിച്ചു; തുടർന്ന് തര്‍ക്കം; ബിഹാറിൽ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

പട്ന: ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്.ബിഹാറിലെ റൊതാസ് ജില്ലയിലാണ് സംഭവം. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. അതെസമയം പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതോടെയാണ് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix